അഹമ്മദാബാദ്: ലണ്ടനിലേക്ക് പുറപ്പെട്ട എയർഇന്ത്യാ വിമാനം അഹമ്മദാബാദിൽ തകർന്നുവീണ് 133 പേർ മരിച്ചതായി സൂചന. ടേക്ക് ഓഫ് ചെയ്‌ത് അഞ്ചുമിനിട്ടിനുള്ളിൽ വിമാനത്താവളത്തിന് അടുത്തുള്ള പ്രദേശത്ത് ഒരു കെട്ടിട സമുച്ചയത്തിന് മുകളിൽ തകർന്നു വീഴുകയായിരുന്നു. എയർ ഇന്ത്യയുടെ എ ഐ 171 എന്ന വിമാനമാണ് അപകടത്തിൽപെട്ടത് 242 പേർ വിമാനത്തിലുണ്ടായിരുന്നു. ഇതിൽ 230 പേർ യാത്രികരും 12 പേർ ജീവനക്കാരുമാണ്. ബോയിങ് 787 ഡ്രീം ലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യതയുമുണ്ട്.
പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം 165 അടി ഉയരത്തിലേക്ക് പതിക്കുകയായിരുന്നു. എഞ്ചിൻ തകരാറായിരിക്കാം അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ന് ഉച്ചയ്ക്ക് 1.38 ന് പറന്നുയർന്ന വിമാനം അടുത്ത നിമിഷം തകർന്ന് വീഴുകയായിരുന്നു. ആദ്യ നിമിഷം തന്നെ പൈലറ്റ് എയർ ട്രാഫിക് കോൺട്രോളിലേക്ക് വിളിച്ചു. എന്നാൽ അദ്ദേഹത്തിന് എന്തെങ്കിലും പറയുന്നതിന് മുമ്പ് വിമാനം അപകടത്തിൽപ്പെടുകയായിരുന്നു.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിൽ ഉണ്ടായിരുന്നു. പന്ത്രണ്ടാം നമ്പർ സീറ്റിൽ അദ്ദേഹം ഉണ്ടായിരുന്നുവെന്നും അപകടത്തിന് ശേഷം ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലണ്ടനിലേക്ക് പോകേണ്ട വിമാനത്തിന് മറ്റ് സ്റ്റോപ്പുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വലിയ അളവിൽ ഇന്ധനം വിമാനത്തിൽ ഉണ്ടായിരുന്നു. ഇത് മരണസംഖ്യ ഉയരുന്നതിന് കാരണമായി എന്നാണ് വിലയിരുത്തൽ.
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…