Planes collide in California; During the crash landing, the aircraft completely disintegrated
വാട്‌സോൺവില്ലേ: കാലിഫോർണിയയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു. നോർത്തേൺ കാലിഫോർണിയയിലാണ് അപകടമുണ്ടായത്. വാട്‌സോൺവില്ലേ മുനിസിപ്പൽ എയർപോർട്ടിൽ ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. അപകട സമയം ഇരുവിമാനത്തിലുമായി മൂന്ന് പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം.
അപകടത്തിൽ രണ്ട് വിമാനങ്ങളും പൂർണ്ണമായി തകർന്നുവെന്നാണ് റിപ്പോർട്ട്. സെസ്‌ന 340 എന്ന ഇരട്ട എഞ്ചിൻ വിമാനത്തിൽ രണ്ട് പേരും സെസ്‌ന 152 എന്ന സിംഗിൾ എഞ്ചിൻ വിമാനത്തിൽ പൈലറ്റ് മാത്രവുമാണ് അപകടസമയത്ത് ഉണ്ടായിരുന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേൻ വ്യക്തമാക്കുന്നു. ഇരുവിമാനങ്ങളിലുമായി ഉണ്ടായിരുന്ന മൂന്ന് പേരിൽ ആരെങ്കിലും ജീവനോടെയുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല.
സാൻഫ്രാൻസിസ്‌കോയിൽ നിന്ന് വാട്‌സോൺവില്ലേയിലേക്ക് വരാൻ രണ്ട് മണിക്കൂർ ദൂരമാണ് ഉള്ളത്. അപകടത്തെ തുടർന്ന് വിമാനത്താവളത്തിൽ ഉണ്ടായിരുന്ന ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേൻ അറിയിച്ചു. ദേശീയ ഗതാഗത സുരക്ഷാ ബോർഡും എഫ്എഎയും ചേർന്ന് അപകടകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയാണ്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…