പ്രതീകാത്മാക ചിത്രം
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 82.95% വിജയമാണ് ഇത്തവണയുണ്ടായിരിക്കുന്നത്. അതെ സമയം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ കുറവ് 0.92% കുറവുണ്ടായിട്ടുണ്ട്. 83.87% ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനമനം. ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 376135 വിദ്യാർഥികൾ പരീക്ഷ എഴുതിയതില്‍ 312005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 77 സ്കൂളുകൾ 100 ശതമാനം വിജയം സ്വന്തമാക്കി. സേ പരീക്ഷകൾ ജൂൺ 21 മുതൽ. സയൻസ് വിഭാഗത്തിൽ 87.31 ശതമാനവും ഹ്യുമാനിറ്റിസ് വിഭാഗത്തിൽ 71.93 ശതമാനവും കൊമേഴ്സ് വിഭാഗത്തിൽ 82.75%. ശതമാനവുമാണ് വിജയശതമാനം.
സയൻസ് വിഭാഗത്തിൽ 193544 പേർ പരീക്ഷ എഴുതിയതിൽ 168975പേരും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 74482പേർ പരീക്ഷ എഴുതിയതിൽ 53575 പേരും കൊമേഴ്സ് വിഭാഗത്തിൽ 100879 പേർ പരീക്ഷ എഴുതിയതിൽ 89455 പേരും ഉപരിപഠനത്തിന് അർഹത നേടി. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 33,815 വിദ്യാർഥികളാണ്, കൂടുതൽ മലപ്പുറത്ത്. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിൽ– 87.55%, കുറവ് പത്തനംതിട്ട ജില്ല– 76.59%.
വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 28495 പേർ പരീക്ഷ എഴുതിയതിൽ 22338 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 78.39% വിജയം. കഴിഞ്ഞ തവണ 78.26%. ഇത്തവണ 0.13% കൂടുതൽ വിജയമാണുണ്ടായിരിക്കുന്നത്. സയൻസിൽ 78.76 ശതമാനവും, ഹ്യുമാനിറ്റീസിൽ 71.75 ശതമാനവും കൊമേഴ്സിൽ 77.76 ശതമാനവും വിജയം.
വൈകുന്നേരം 4 മണി മുതൽ താഴെ കൊടുത്തിട്ടുള്ള വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. :
www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in
മൊബൈൽ ആപ്പുകൾ : SAPHALAM 2023, iExaMS – Kerala, PRD Live
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…