പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ബസ് സ്റ്റാൻഡിൽ അലക്ഷ്യമായി കറങ്ങിത്തിരിയുന്നത് ചോദ്യം ചെയ്ത എസ്ഐയ്ക്ക് നേരെ പ്ലസ് ടു വിദ്യാർത്ഥിയുടെ പരാക്രമണം. പത്തനംതിട്ട സ്റ്റേഷനിലെ എസ്‌ഐ ജിനുവിനാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥി എസ്‌ഐയെ കഴുത്തിന് പിടിച്ച് നിലത്തടിക്കുകയായിരുന്നു. പത്തനംതിട്ട ബസ് സ്റ്റാൻഡിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ജിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്തതാണ് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചത്.
വിദ്യാർത്ഥിനികളെ സ്ഥിരമായി കമന്റടിക്കുന്നുണ്ടെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് തുടർന്നാണ് എസ്‌ഐയും ഒരു പോലീസുകാരനും സ്റ്റാൻഡിൽ അന്വേഷണത്തിന് എത്തിയത്. ഈ സമയത്താണ് സ്റ്റാൻഡിൽ കറങ്ങി നടക്കുന്ന വിദ്യാർത്ഥിയെ കണ്ടത്. വീട്ടിൽപോകാൻ എസ്‌ഐ പറഞ്ഞപ്പോൾ തട്ടിക്കയറിയ വിദ്യാർത്ഥി ഇത് പറയാൻ താൻ ആരാണെന്ന് ചോദിച്ചു. എങ്കിൽ പിന്നെ സ്റ്റേഷനിൽ പോയി സംസാരിക്കാമെന്ന് പറഞ്ഞ എസ്‌ഐ കുട്ടിയെ കൈയ്യിൽപിടിച്ച് ജീപ്പിനരികിലേക്ക് കൊണ്ടുപോയി.
ഈ സമയത്താണ് വിദ്യാർത്ഥി പിന്നിൽ നിന്ന് ആക്രമിച്ചത്. താഴെ വീണ എസ്ഐയുടെ തലയിൽ കമ്പുകൊണ്ട് അടിക്കുകയും ചെയ്തു. തുടർന്ന് പോലീസുകാരന്റെ സഹായത്തോടെ വിദ്യാർത്ഥിയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…