Kerala

കാട്ടിലെ കൂട്ടുകാരനെ കുങ്കികൾ തുരത്തി; പി എം 2 മയങ്ങിവീണു ! ഇഷ്ടഭക്ഷണമായ അരിക്കുവേണ്ടി ആന സഞ്ചരിച്ചത് 170 കിലോമീറ്റർ ! നാട്ടുകാരെ ദിവസങ്ങളോളം ഭീതിയിലാഴ്ത്തിയ കാട്ടാന ഇനി നാടിന് രക്ഷാകവചമാകും; ഇനി മുത്തങ്ങയിൽ കടുത്ത പരിശീലനം

വയനാട്: ബത്തേരിയിലെ ജനങ്ങളെ ദിവസങ്ങളോളം ഭീതിയിലാഴ്ത്തിയ കാട്ടാന പി എം 2 മയക്കുവെടിയേറ്റ് വീണു. വനം വകുപ്പിന്റെ 24 മണിക്കൂറിലധികം നീണ്ട ഓപ്പറേഷനിലാണ് കാട്ടാനയെ മയക്കുവെടി വയ്ക്കാനായത്. ആനയെ നേരത്തെ തന്നെ കണ്ടെത്തിയെങ്കിലും കാട്ടിലെ കൂട്ടുകാരനായ കൊമ്പൻ പി എം 2 എന്ന മോഴയാനക്ക് രക്ഷാകവചം തീർത്തു. മനുഷ്യൻ കെണിയൊരുക്കുന്നത് മണത്തറിഞ്ഞ കൊമ്പൻ മണിക്കൂറുകളോളം മോഴയാനയ്ക്ക് സംരക്ഷണം തീർത്തു. പ്രത്യേക പരിശീലനം ലഭിച്ച കുങ്കിയാനകളെ ഉപയോഗിച്ച് പിന്നീട് കൊമ്പനെ തുരത്തിയ ശേഷമാണ് പി എം 2 വിനെ മയക്ക് വെടിവയ്ക്കാനായത്. മയക്ക് വെടിയുടെ സ്വാധീനം അരമണിക്കൂർ മാത്രമായിരിക്കും. ആ സമയം കൊണ്ട് ആനയെ മുത്തങ്ങ പരിശീലന കേന്ദ്രത്തിലേക്ക് മാറ്റും. ഇനി കടുത്ത പരിശീലനങ്ങളുടെ ദിവസങ്ങളാണ്. നാട്ടുകാരെ ഭീതിയിലാഴ്ത്തി പി എം 2 പരിശീലനങ്ങൾക്ക് ശേഷം നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്തുന്ന ഒന്നാന്തരം കുങ്കിയാനയായി മാറും.

വീടുകൾ തകർത്ത് അരി മോഷ്ടിച്ച് ഭക്ഷിക്കുന്ന വലിയ ആക്രമണ സ്വഭാവമുള്ള ആനയാണ് പി എം 2. ഗൂഡല്ലൂർ മേഖലയിൽ അരിമോഷ്ടിക്കാനായി നൂറോളം വീടുകളാണ് ആന തകർത്തത്. അതുകൊണ്ടുതന്നെ അരിസി രാജ എന്ന പേരും വീണു. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ ഇറങ്ങി വലിയ നാശനഷ്ടങ്ങൾ സൃഷ്‌ടിക്കുകയും നാട്ടുകാരെ കൊല്ലുകയും ചെയ്ത ആനയെ നേരത്തെ വനം വകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിൽ വിട്ടിരുന്നു. തുടർന്നാണ് ആന ബത്തേരിയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയത്. സത്യമംഗലം കാടുകളിൽ നിന്ന് 170 കിലോമീറ്ററുകൾ താണ്ടിയാണ് അരി ഭക്ഷിക്കാനായി അരിസിരാജ കേരളത്തിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലിറങ്ങിയ ആന വീടുകൾ തകർക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്തിരുന്നു. ആനയെ പിടികൂടാൻ നടപടികൾ എടുക്കാൻ വനം വകുപ്പ് കാലതാമസം വരുത്തുന്നു എന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. തുടർന്നാണ് മയക്ക് വെടിവച്ച് ആനയെ പിടികൂടി മുത്തങ്ങയിൽ എത്തിക്കാൻ ഉത്തരവിറങ്ങിയത്. ഇനി കുങ്കിയാനകളോടൊപ്പമായിരിക്കും അരിസിരാജയുടെ ജീവിതം. കാട്ടാനകളെ ഭയപ്പെടുത്തി തുരത്തിയോടിക്കുന്ന പരിശീലനം ലഭിച്ച നാട്ടാനകളാണ് കുങ്കിയാനകൾ. കുങ്കിയാനകളെ കാട്ടാനകൾക്ക് ഭയമാണ്. എന്നാൽ തുരത്താൻ നിയോഗിച്ച കുങ്കിയാനയുമായി ഒരു കാട്ടാനക്കൊമ്പൻ പ്രണയത്തിലായ സംഭവവും കേരളത്തിൽ ഉണ്ടായിട്ടുണ്ട്.

anaswara baburaj

Recent Posts

ഇനി അതിവേഗം ബഹുദൂരം ! മൂന്ന് മിനിറ്റിൽ 160 കിലോമീറ്റർ വേഗത ; അമ്പരപ്പിക്കുന്ന സൗകര്യങ്ങളുമായി പുതിയ വന്ദേഭാരത്

മുംബൈ : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബൈ -അഹമ്മദാബാദ് റൂട്ടിലേക്കുള്ള…

26 mins ago

ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ! കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക് ; കേസെടുത്ത് പോലീസ്

ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…

1 hour ago

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

2 hours ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപതിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

3 hours ago

പ്രാർത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

3 hours ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

4 hours ago