PM arrives in Italy to attend G-7 summit; He will meet with various world leaders
അപുലിയ: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം ഇറ്റലിയിലെത്തിയത്.
ആഫ്രിക്ക-മെഡിറ്ററേനിയൻ, എനർജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങീ വിവിധ സെഷനുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ആഡംബര റിസോർട്ടായ ബോർഗോ എഗ്നാസിയയിലാണ് ഉച്ചകോടി നടക്കുന്നത്. വിവിധ ലോകനേതാക്കളുമായും മാർപാപ്പയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തിയ വിവരം പ്രധാനമന്ത്രിയും സമൂഹമാദ്ധ്യമം വഴി പങ്കുവച്ചിട്ടുണ്ട്. ” ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തി. വിവിധ ലോകനേതാക്കളുമായി ചർച്ചകൾ നടത്താൻ കാത്തിരിക്കുകയാണ്. ലോകം നേരിടുന്ന വെല്ലുവിളികളെ ഒരുമിച്ച് നിന്ന് നേരിടാനും, നല്ലൊരു നാളേക്കായി അന്താരാഷ്‌ട്ര സഹകരണം മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്നും” പ്രധാനമന്ത്രി കുറിച്ചു.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേൽ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇറ്റലിയിൽ എത്തിയിട്ടുണ്ട്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയും കഴിഞ്ഞ ദിവസം അപുലിയയിൽ എത്തിയിരുന്നു. റഷ്യ-യുക്രെയ്ൻ സംഘർഷവും ഇതോടെ ചർച്ചകളിൽ ഇടം നേടുമെന്നാണ് വിവരം. ഇന്ത്യയ്‌ക്ക് പുറമെ ആഫ്രിക്ക, തെക്കേ അമേരിക്ക, ഇന്തോ-പസഫിക് മേഖല എന്നിവിടങ്ങളിലെ 11 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെ ചർച്ചകളിൽ പങ്കെടുക്കുന്നതിനായി ഇറ്റലി ക്ഷണിച്ചിട്ടുണ്ട്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…