ലഡാക്ക്: ഇന്ത്യൻ ൈസന്യത്തിന്റെ ദൃഡനിശ്ചയത്തെ ലോകത്ത് ആർക്കും തോൽപ്പിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 11,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലഡാക്കിലെ അതിർത്തി പോസ്റ്റായ നിമുവിൽ കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ ധൈര്യം നിങ്ങളെ പോസ്റ്റ് ചെയ്തിരിക്കുന്ന സ്ഥലത്തേക്കാൾ ഉയരത്തിലാണെന്ന് പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു.
ലഡാക്കിൽ മോദിയുടെ അപ്രതീക്ഷിത സന്ദർശനം; ഉന്നതതല യോഗം വിളിച്ചു
രാജ്യത്തിനു മുഴുവനും സൈന്യത്തിൽ പൂർണവിശ്വാസമുണ്ട്. വീരജവാന്മാരുടെ കരങ്ങളിൽ രാജ്യം സുരക്ഷിതമാണ്. സ്വയംപര്യാപത്‌രാകാനുള്ള രാജ്യത്തിന്റെ പരിശ്രമത്തിനു സൈന്യം മാതൃകയാണ്. ഗൽവാനിൽ വീരമൃത്യുവരിച്ച എല്ലാ സൈനികർക്കും വീണ്ടും ആദരാഞ്ജലി അർപ്പിക്കുന്നു. ദുർബലരായവർക്ക് ഒരിക്കലും സമാധാനത്തിന് തുടക്കം കുറിക്കാൻ കഴിയില്ല. അതിനു ധൈര്യം ആവശ്യമാണ്.
അടുത്തിടെ നിങ്ങൾ കാണിച്ച ധൈര്യം ഇന്ത്യയുടെ ശക്തിയെക്കുറിച്ചു ലോകമെമ്പാടും സന്ദേശം നൽകി. നിങ്ങളുടെ ഇച്ഛാശക്തി ഹിമാലയം പോലെ ശക്തവും ഉറച്ചതുമാണ്. രാജ്യം മുഴുവൻ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക മഹായുദ്ധമായാലും സമാധാനമായാലും നിർണായകഘട്ടങ്ങളിൽ നമ്മുടെ സൈന്യകരുടെ വിജയവും സമാധാനത്തിലേക്കുള്ള അവരുടെ ശ്രമങ്ങളും ലോകം കണ്ടു. മാനവികതയുടെ നന്മയ്ക്കായി ഇന്ത്യ എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്.
പുല്ലാങ്കുഴൽ വായിക്കുന്ന ശ്രീകൃഷ്ണനെ ആരാധിക്കുന്ന ആളുകളാണു നമ്മൾ. എന്നാൽ ‘സുദർശന ചക്ര’ത്തെ വഹിക്കുന്ന അതേ ശ്രീകൃഷ്ണനെയും നമ്മൾ ആരാധിക്കുകയും പിന്തുടരുകയും ചെയ്യുന്നു. വിപുലീകരണത്തിന്റെ കാലം കഴിഞ്ഞു, ഇനി വികസനത്തിന്റെ യുഗമാണ്. വിപുലീകരണ ശക്തികൾ പരാജയപ്പെടുകയോ പിന്നോട്ടു പോകാൻ നിർബന്ധിതരാകുകയോ ചെയ്തുവെന്നതിനു ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്റെ മുന്നിൽ വനിതാ സൈനികരെ ഞാൻ കാണുന്നു. അതിർത്തിയിലെ യുദ്ധക്കളത്തിൽ ഈ കാഴ്ച പ്രചോദനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദില്ലി : ആർഎസ്എസിനെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിങ്ങ്. കോൺഗ്രസ് നേതൃത്വത്തിൽ…
എസ് ഡി പി ഐ പിന്തുണ സ്വീകരിക്കരുതെന്ന് കോൺഗ്രസ് സർക്കുലർ ! നേമത്തും പാലക്കാട്ടും പരസ്യമായി വാങ്ങിയ വോട്ടുകൾ ഇനി…
ബാംഗ്ലാദേശിലെ ക്രൂരമായ ഹിന്ദു വേട്ടയ്‌ക്കെതിരെ ജാഹ്നവി കപ്പൂറിന്റെ പോസ്റ്റിന് പിന്നാലെ ജന്വി കപ്പൂറിനെ ലക്ഷ്യമാക്കി സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രമുഖ വ്യാജ…
ക്രിസ്ത്യാനികളോട് ഒന്നടങ്കം അന്ത്യ കർമ്മങ്ങൾക്കുള്ള കുന്തിരിക്കവും മറ്റും കരുതാൻ മുന്നറിയിപ്പ് നൽകിയ ജിഹാദി ഭീകരരെ കാണാതെ കരോൾ സംഘത്തെ നോക്കി…
ദില്ലി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദില്ലി പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരവധി പേർ അറസ്റ്റിൽ.…
ഗുജറാത്ത്, ഇൻഡോർ മോഡൽ മാലിന്യ സംസ്കരണ പദ്ധതി വരും ! നികുതിപ്പണം കട്ടവർ ഉത്തരം പറയേണ്ടിവരും ! നഗരസഭാ ജീവനക്കാരെ…