PM in Jammu today; 30,000 crore projects will be inaugurated; Police have made a huge security cordon in the area
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജമ്മുകശ്മീരിൽ. ജമ്മുവിലെ പുതിയ എയിംസ് സമുച്ഛയം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. 2019 ൽ പ്രധാനമന്ത്രി തന്നെയാണ് എയിംസ് കെട്ടിട സമുച്ഛയത്തിന് തറക്കല്ലിട്ടത്. നാല് വർഷം കൊണ്ടാണ് പണിപൂർത്തീകരിച്ചിരിക്കുന്നത്.
രാവിലെ 11.30ന് ജമ്മുവിലെ മൗലാന ആസാദ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുചടങ്ങിൽ പ്രധാനമന്ത്രി 30,500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും ശിലാസ്ഥാപനവും നിർവഹിക്കും. ആരോഗ്യം, വിദ്യാഭ്യാസം, റെയിൽ, റോഡ്, വ്യോമയാനം, പെട്രോളിയം, ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികൾ. പരിപാടിയിൽ ജമ്മു കശ്മീരിലേക്ക് ഗവൺമെന്റ് ജോലിയിലേക്ക് പുതുതായി നിയമിക്കപ്പെട്ട 1500 പേർക്കുള്ള നിയമന ഉത്തരവുകൾ പ്രധാനമന്ത്രി വിതരണം ചെയ്യും. ‘വികസിത് ഭാരത് വികസിത് ജമ്മു’ പരിപാടിയുടെ ഭാഗമായി വിവിധ ഗവൺമെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.
2019 ന് ശേഷമുള്ള പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ജമ്മുകശ്മീർ സന്ദർശനമാണിത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് താഴ്വരയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡ്രോണുകൾ, പാരഗ്രൈഡിംഗ് എന്നിവയ്‌ക്ക് ഇന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജമ്മു വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിനടക്കം ഒട്ടനവധി പദ്ധതികൾക്ക് തറക്കല്ലിടും. 30,500 കോടിയുടെ പദ്ധതികൾക്കാണ് ഇന്ന് അദ്ദേഹം കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിൽ തുടക്കം കുറിക്കുന്നത്. നിരവധി റോഡ്, റെയിൽ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
ജമ്മുകശ്മീരിലെ ജനങ്ങളുമായി ആത്മബന്ധമുള്ള നേതാവാണ് പ്രധാനമന്ത്രിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. നിരവധി വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മേഖലയിൽ നടക്കുന്നുണ്ട്. ചരിത്രത്തിൽ ആദ്യമായി ഇത്രയും അധികം വികസനങ്ങൾ ജമ്മുകശ്മീരിൽ നടക്കുകയാണ്. ഇതൊക്കെ യാഥാർത്ഥ്യമാകാൻ മുൻകൈ എടുത്തത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
2019 ന് ശേഷമുള്ള പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ജമ്മുകശ്മീർ സന്ദർശനമാണിത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് താഴ്വരയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡ്രോണുകൾ, പാരാഗ്ലൈഡിംഗ് എന്നിവയ്‌ക്ക് ഇന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…
ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…
നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…