PM in Varanasi on 18th; Kisan will address the gathering; Yogi Adityanath assessed the preparations
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദി 18ന് വാരണാസിയിൽ. തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള വാരണാസിയിലെ ആദ്യ സന്ദർശനമായതുകൊണ്ടുതന്നെ ഒരുക്കങ്ങൾ വിലയിരുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രണ്ട് ദിവസം യോഗി ആദിത്യനാഥ് വാരണാസിയിൽ തുടരും. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് അദ്ദേഹം ഇവിടെ എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെ അദ്ദേഹം പരിശോധിക്കും.
ഈ മാസം 18ന് വാരണാസിയിൽ എത്തുന്ന പ്രധാനമന്ത്രി മെഹന്ദിഗഞ്ചിൽ നടക്കുന്ന പൊതുയോഗത്തിലും കിസാൻ സമ്മേളനത്തിലും പങ്കെടുക്കും. തുടർന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. ഇവിടെ ഗംഗാ ആരതിയിലും അദ്ദേഹം പങ്കെടുക്കും. മെഹന്ദിഗഞ്ചിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദി പരിശോധിച്ച ശേഷം യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കൈമാറി.
വാരണാസിയിലും പരിസര പ്രദേശങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന വിവിധ വികസന പദ്ധതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടത്തി. പദ്ധതികൾ കാലതാമസമില്ലാതെ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രധാനമന്ത്രിയുടെ സുരക്ഷ, പാർക്കിംഗ്, പൊതു ഗതാഗതം ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം യോഗത്തിൽ ചർച്ച ചെയ്തതായും അധികൃതർ വ്യക്തമാക്കി.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…