PM in Varanasi today; Will visit Kashi Vishwanath Temple; will address the Farmers Conference
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ. മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള മോദിയുടെ വാരണാസിയിലെ ആദ്യ സന്ദർശനമാണിത്. വൈകുന്നേരം നാല് മണിക്ക് അദ്ദേഹം ബാബത്പൂർ വിമാനത്താവളത്തിൽ എത്തിച്ചേരും. തുടർന്ന് മെഹന്ദിഗഞ്ചിലെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. പിന്നാലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. ദശാശ്വമേധ ഘട്ടിലെ പൂജയിലും ഗംഗാ ആരതിയിലും പങ്കെടുക്കും.
ശേഷം ബനാറസ് ലോക്കോമോട്ടീവ് വർക്ക് ഷോപ്പ് സന്ദർശിക്കും. പോലീസ് ലൈനിൽ നിന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് റോഡ് ഷോയും നടത്തും. സേവാപുരിയിൽ കർഷക സമ്മേളനത്തെ അഭിസംബോധന ചെയ്യും. കിസാൻ സമ്മാൻ നിധിയുടെ 17-ാം ഗഡുവിന്റെ വിതരണവും ഇന്ന് നടക്കും.
പ്രധാനമന്ത്രിയുടെ ക്ഷേത്രദർശനത്തിനോടനുബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. വിപുലമായ ഒരുക്കളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും (എസ്‌പിജി) സൈനിക ഹെലികോപ്റ്ററുകളും ദിവസങ്ങളായി കാശിയിലുണ്ട്. പരിപാടികൾക്ക് ശേഷം ബുധനാഴ്ച രാവിലെയോടെയാകും പ്രധാനമന്ത്രി മടങ്ങുക.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…