pm-modi
മുംബൈ: കൊങ്കൺ റെയിൽ പാതയിൽ വൈദ്യുതീകരണം 100 ശതമാനം പൂർത്തിയായതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സുസ്ഥിര വികസനത്തിന്റെ പുതിയ മാനദണ്ഡമാണിതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കൊങ്കൺ റെയിൽവേയിലെ ഉദ്യോഗസ്ഥരെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് കൊങ്കൺ പാതിയിലെ വൈദ്യുതീകരണം പൂർണ്ണമായും പൂർത്തീകരിച്ചത്. ഇതോടെ വൈദ്യുതി എൻജിനുകൾ ഘടിപ്പിച്ച തീവണ്ടികളും ഇതുവഴി ഓടിത്തുടങ്ങും. മുഴുവൻ പാതയുടേയും സുരക്ഷാ പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. സുരക്ഷാ കമ്മീഷ്ണറുടെ റിപ്പോർട്ട് ഉടൻ ലഭിക്കും. ചരക്കുവണ്ടികളാകും വൈദ്യുത എൻജിനിൽ ആദ്യം ഓടിത്തുടങ്ങുക.
മുംബൈ ഭാഗത്ത് റോഹ മുതൽ രത്‌നഗിരി വരെയും മംഗളൂരു ഭാഗത്ത് തോക്കൂർ മുതൽ കാർവാർ വരെയും നേരത്തെ തന്നെ വൈദ്യുതീകരണം പൂർത്തിയായിരുന്നു. ഈ മേഖലയിൽ ചരക്ക് ട്രെയ്‌നുകളും പാസഞ്ചർ ട്രെയ്‌നുകളുമാണ് ഓടുന്നത്. രത്‌നഗിരിമുതൽ കാർവാർ വരെയുള്ള 300 കിലോമീറ്റർ പാതയിലാണ് കഴിഞ്ഞ ദിവസം വൈദ്യുതീകരണം പൂർത്തിയായത്. വൈദ്യുത എൻജിനുകളിലേക്ക് മാറുന്നതോടെ ഇതുവഴിയുള്ള ട്രെയിനിന്റെ വേഗവും വർദ്ധിക്കും. റോഹമുതൽ തോക്കൂർ വരെയുള്ള 741 കിലോമീറ്റർ പാത വൈദ്യുതീകരിക്കുന്നതിനന് 1287 രൂപയാണ് ചെലവായത്.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…