India

തകർന്ന അഴുക്കുചാലിന്റെയും മാലിന്യക്കൂമ്പാരത്തിന്റെയും ചിത്രങ്ങളെടുക്കണം; ആം ആദ്‌മി പാർട്ടിയെ തെളിവുസഹിതം തുറന്നുകാട്ടണം; ദില്ലിയിൽ ബൂത്ത്തല പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ പ്രധാനമന്ത്രി

ദില്ലി: തകർന്ന അഴുക്കുചാലിന്റെയും മാലിന്യ കൂമ്പാരത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്റെയും ചിത്രങ്ങളെടുക്കണമെന്നും ലൊക്കേഷൻ സഹിതം സമൂഹ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച് ആം ആദ്‌മി പാർട്ടിയെ തുറന്നുകാട്ടണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിൽ ബൂത്ത് തല പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ദില്ലിയുടെ ഭരണം പിടിക്കുക എന്നതാണ് പ്രധാനം. തലസ്ഥാനനഗരിയെ ഇനിയും ഇങ്ങനെ വിടാൻ കഴിയില്ല. പത്തുവർഷത്തെ ആം ആദ്‌മി ഭരണം കാരണം എല്ലാം നശിച്ചു. ദില്ലിയെ തിരിച്ചു പിടിക്കേണ്ട ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കുമുണ്ട്. ഓരോരുത്തരും അവരവരുടെ ബൂത്തുകളെ ഒന്നാം സ്ഥാനത്തെത്തിക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി ആരോപണങ്ങളിൽപ്പെട്ട് പ്രതിശ്ചായ നഷ്ടപ്പെട്ട ആം ആദ്‌മി പാർട്ടിയുടെ അവസ്ഥ മുതലെടുത്ത് സംസ്ഥാനത്ത് അധികാരം പിടിക്കാനാണ് ബിജെപി ശ്രമം. ബൂത്ത് തല പ്രവർത്തകരോട് പ്രധാനമന്ത്രി നേരിട്ടാണ് സംവദിച്ചത്. ദില്ലി തെരഞ്ഞെടുപ്പിനെ ബിജെപി എത്രമാത്രം ഗൗവരവത്തോടെയാണ് കാണുന്നത് എന്നതിന്റെ ഉദാഹരണമാണിത്. കോൺഗ്രെസ്സിനുവേണ്ടി രാഹുലും പ്രിയങ്കയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നറിയിച്ചെങ്കിലും അവസാന നിമിഷം രാഹുലിന്റെ റാലികൾ മാറ്റിയിട്ടുണ്ട്.

1998 ന് ശേഷം ബിജെപിയ്ക്ക് ഭരണം ലഭിക്കാത്ത ഏക ഉത്തരേന്ത്യൻ സംസ്ഥാനമാണ് ദില്ലി. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 48 ശതമാനം വോട്ട് വിഹിതത്തോടെ 70 അംഗ നിയമസഭയിൽ 62 സീറ്റുകൾ ആംആദ്‌മി പാർട്ടി നേടിയിരുന്നു. ഈ കണക്കുകൾ പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നുവെങ്കിലും അഴിമതിക്കേസുകളിൽ മുഖ്യമന്ത്രിയടക്കം കുടുങ്ങിയത് പാർട്ടിക്ക് തിരിച്ചടിയാണ്. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. മുഴുവൻ സീറ്റുകളിലും ബിജെപിയ്ക്കായിരുന്നു വിജയം മാത്രമല്ല 53 നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടി ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്‌തിരുന്നു.

B4 Admin

Recent Posts

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

1 hour ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

2 hours ago

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

3 hours ago

യുഎന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഭാരതം. ഭീകരവാദത്തിനെതിരെ ശക്തമായ താക്കീത്

ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…

4 hours ago

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

19 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

2 days ago