Categories: IndiaObituarypolitics

ആവേശമായി നരേന്ദ്രമോദി… ‘നേതാജി ഇതൊക്കെക്കണ്ട് അഭിമാനപുളകിതനാകുമായിരുന്നു’,ഹൗറ എക്സ്പ്രസ് ഇനി “നേതാജി എക്സ്പ്രസ്”

കോവിഡ് മഹാമാരിക്കെതിരെയുളള പോരാട്ടത്തില്‍ ഇന്ത്യ മറ്റുരാജ്യങ്ങളെ സഹായിക്കുന്നത് കണ്ട് നേതാജി സുഭാഷ് ചന്ദ്ര ബോസ് അഭിമാനിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ നേതാജിയുടെ 125-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുളള അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. മഹാമാരിക്കെതിരേ ഇന്ത്യ കരുത്തോടെ പോരാടിയതും മഹാമാരിയെ പ്രതിരോധിക്കാനുളള വാക്‌സിന്‍ സ്വയം ഉല്പാദിപ്പിക്കുന്നതും കോവിഡിനോട് പോരാടാന്‍ മറ്റുരാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ എത്തിക്കുന്നതും കാണുകയാണെങ്കില്‍ നേതാജി അഭിമാനം കൊളളുമായിരുന്നു.-പ്രധാനമന്ത്രി പറഞ്ഞു

നേതാജി സുഭാഷ് ചന്ദ്രബോസ് ഒരിക്കല്‍ വിഭാവനം ചെയ്ത ഇന്ത്യയുടെ കരുത്തുറ്റ അവതാരത്തെയാണ് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍(എല്‍.എ.സി.) മുതല്‍ ലൈന്‍ ഓഫ് കണ്‍ട്രോള്‍ വരെ ലോകം കാണുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങള്‍ എവിടെയൊക്ക ഉണ്ടാവുന്നുണ്ടോ, അപ്പോഴെല്ലാം ഇന്ന് ഇന്ത്യ തക്കതായ മറുപടി നല്‍കുന്നുണ്ട്. പ്രധാനമന്ത്രി പറഞ്ഞു. നേതാജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും തീരുമാനങ്ങളും നമുക്കെല്ലാവര്‍ക്കും പ്രചോദനമാണെന്നും മോദി പറഞ്ഞു. ദാരിദ്ര്യം, നിരക്ഷരത, അസുഖങ്ങള്‍ തുടങ്ങിയവയെ രാജ്യത്തിന്റെ വലിയ പ്രശ്നങ്ങളായി നേതാജി കണക്കാക്കിയിരുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ സമൂഹം കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൗറ-കല്‍ക മെയില്‍ തീവണ്ടി നേതാജി എക്സ്പ്രസ് എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

admin

Recent Posts

തുടക്കത്തിൽ തന്നെ പാളി ! സർക്കുലർ എവിടെ ? ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സർവത്ര ആശയക്കുഴപ്പം ; പ്രതിഷേധിച്ച് ഡ്രൈവിം​ഗ് സ്കൂൾ‌ ഉടമകൾ

തിരുവനന്തപുരം : ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ തുടക്കത്തിൽ തന്നെ സർവത്ര ആശയക്കുഴപ്പം. ഡ്രൈവിം​ഗ് ടെസ്റ്റിൽ പരിഷ്കരണം വരുത്തിയെങ്കിലും പുതിയ മാറ്റങ്ങളും…

44 mins ago

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അസാധാരണ മുന്നേറ്റത്തിന്റെ സൂചനയായി രണ്ടു ലക്ഷം കോടി കടന്ന് പ്രതിമാസ ജി എസ് ടി വരുമാനം; സംസ്ഥാനങ്ങളിൽ നമ്പർ വൺ മഹാരാഷ്ട്ര; കേരളത്തിന്റെ വരുമാനത്തിലും 9% വർദ്ധന

ദില്ലി: രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നികുതി പരിഷ്‌കരണമായ ജി എസ് ടി നിലവിൽ വന്നതിന് ശേഷം ഇതാദ്യമായി പ്രതിമാസ…

1 hour ago

എസ്എന്‍സി ലാവ്ലിൻ കേസ് : അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും; ലിസ്റ്റ് ചെയ്തത് 110ാം നമ്പര്‍ കേസായി

ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 110ാം നമ്പർ…

2 hours ago

ഇതാണ് ബിജെപി നേതാക്കളുടെ പ്രവർത്തനം !കണ്ട് പഠിക്ക്

വേറെ ലെവലാണ് ഗഡ്‍കരി!ഈ സൂപ്പർ റോഡിൽ 1424 കിമി പിന്നിടാൻ വെറും 12 മണിക്കൂർ

2 hours ago

ഹിന്ദു പെൺകുട്ടികൾ ആർക്കും കൊള്ളയടിക്കാനോ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റാനോ ഉള്ളതല്ല; ആഞ്ഞടിച്ച് പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി

ഇസ്ലാമാബാദ് : സിന്ധിലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി. സിന്ധ്…

2 hours ago

ദില്ലിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ? നിർണായക വിവരങ്ങൾ ലഭിച്ചതായി ദില്ലി പോലീസ്

ദില്ലിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ആസൂത്രണമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ ദില്ലി പൊലീസിന് ലഭിച്ചുവെന്നാണ്…

2 hours ago