India

രാജ്യത്ത് നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതികൾ ജില്ലകളിൽ എത്തുന്നുണ്ടോ? വിവിധ ജില്ലകളിലെ കളക്ടർമാരുമായി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള സംവാദം ഇന്ന്

ദില്ലി: കേന്ദ്ര സർക്കാർ പദ്ധതികൾ ജില്ലകളിൽ നടപ്പിലാക്കുന്നതിനെക്കുറിച്ച് വിലയിരുത്താൻ രാജ്യത്തെ വിവിധ ജില്ലകളിലെ കളക്ടർമാരുമായി (Modi Meeting With District Collectors)പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംവദിക്കും. ജില്ലകളിൽ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതികളുടെയും പരിപാടികളുടെയും നടത്തിപ്പിനെക്കുറിച്ച് യോഗത്തിൽ പ്രധാനമന്ത്രി നേരിട്ട് അഭിപ്രായം തേടും.രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് പരിപാടി നടക്കുക.

അതോടൊപ്പം രാജ്യത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പുരോഗതിയെക്കുറിച്ചും അതിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും പ്രധാനമന്ത്രി യോഗത്തിൽ വിലയിരുത്തും. രാജ്യത്തെ ഒരു ഭാഗവും വികസന പാതയിൽ നിന്ന് വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണിത്. രാജ്യത്തുടനീളമുള്ള വളർച്ചയിലും വികസനത്തിലുമുള്ള അസമത്വത്തെ മറികടക്കാൻ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ സർക്കാർ തുടർച്ചയായി നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതേസമയം എല്ലാവരും ഒത്തുചേർന്ന് ജില്ലകളിലെ വിവിധ വകുപ്പുകളുടെ വിവിധ പദ്ധതികൾ പൂർത്തീകരിക്കുക എന്നതാണ് ഇതിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.

B4 Admin

Recent Posts

പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം. നാളെ സംസ്ഥാന വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന്ബിജെപി

തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…

3 minutes ago

ആകാശത്ത് ചോരപ്പുഴയൊഴുകിയ നിമിഷങ്ങള്‍. ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും 180 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്റെ സാഹസികത

മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…

40 minutes ago

ശബരിമല നെയ്യ് ക്രമക്കേട്. 2.27 കോടിയുടെ വെട്ടിപ്പ്. എസ്ഐടി റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…

1 hour ago

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

2 hours ago

ദില്ലി കലാപ ഗൂഢാലോചന കേസ്. ഉമര്‍ ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി മൂന്നാമതും തള്ളി

ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…

2 hours ago

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

8 hours ago