Saturday, April 20, 2024
spot_img

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷം: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്‌ 3,47,254 കേസുകള്‍, 703 മരണം

ദില്ലി: രാജ്യത്ത് കോവി‍ഡ് (Covid19) കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.47 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലത്തെ കണക്ക് പ്രകാരം 29,722 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 703 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കേസാണ്.

മൊത്തം അണുബാധകളുടെ 5.23 ശതമാനവും സജീവമായ കേസുകളാണ്, അതേസമയം ദേശീയ വീണ്ടെടുക്കല്‍ നിരക്ക് 93.50 ശതമാനമായി കുറഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.41% ല്‍ നിന്ന് 17.94% ആയി ഉയര്‍ന്നപ്പോള്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.56 ശതമാനമായി രേഖപ്പെടുത്തി. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, യുപി, ഗുജറാത്ത്, ഒഡീഷ, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത്.

Related Articles

Latest Articles