Modi Met UP Ministers
ലക്നൗ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാഫിയകള്‍ക്കെതിരായ ശക്തമായ നടപടി സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തിയെന്നും, യുപിയിലെ ബുള്‍ഡോസര്‍ ഭരണം മധ്യപ്രദേശിലും ഗുജറാത്തിലും ഡല്‍ഹിയിലും സ്വാധീനം ചെലുത്തിയെന്നും മോദി പറഞ്ഞു. നേപ്പാള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവേ ലക്നൗവില്‍ യുപി മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹത്തിന്റെ പരാമർശം. മികച്ച ഭരണം മാത്രമേ അധികാരത്തിലേക്കുള്ള വഴി തുറക്കൂവെന്ന് പറഞ്ഞ പ്രധാനമന്ത്രി, വിശ്രമിക്കാൻ സമയമില്ലെന്നും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ എല്ലാവരും ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിയെ നേരിടാൻ നടത്തിയ സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ താഴേത്തട്ടില്‍ എത്തിക്കാന്‍ വിപുലമായ പ്രചാരണം വേണമെന്ന് അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. പരമാവധി സമയം തങ്ങളുടെ മണ്ഡലങ്ങളിൽ ചെലവഴിക്കാനും സർക്കാരിന്റെ പരിപാടികൾ നടപ്പാക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. സർക്കാർ പദ്ധതികൾ അർഹരായ എല്ലാവരിലും എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാൾ സന്ദർശനത്തിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലഖ്‌നൗവിൽ ഉത്തർപ്രദേശ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ചരിത്രം കുറിച്ചുകൊണ്ട് ബിജെപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ തുടർഭരണം നേടിയിരുന്നു.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…