India

ജല സംരക്ഷണത്തിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ച്‌ പ്രധാനമന്ത്രി; മലയാളിയായ ചായക്കടക്കാരനെ പുകഴ്ത്തി ആദ്യത്തെ മൻ കി ബാത്ത്

ദില്ലി: പ്രധാനമന്ത്രിയായി രണ്ടാമതും അധികാരം ഏറ്റെടുത്ത ശേഷം നടത്തിയ മൻ കി ബാത്തിൽ കേരളീയരായ ഒരു ചായക്കടക്കാരനെയും അധ്യാപകനെയും പുകഴ്ത്തി നരേന്ദ്ര മോദി. താന്‍ വായനയിലൂടെ കണ്ടെത്തിയ കേരളത്തിലെ ഒരു ലൈബ്രറിയെക്കുറിച്ചും അതിന്റെ നടത്തിപ്പുകാരില്‍ ഒരാളായ ചായക്കടക്കാരനെക്കുറിച്ചുമാണ് മോദിയുടെ പരാമര്‍ശം. ഇടുക്കിയില്‍, കൊടുംകാടിന്‌ നടക്കുള്ള ‘അക്ഷര’ എന്ന വായനശാലയെ കുറിച്ച്‌ തനിക്ക് ലഭിച്ച അറിവാണ് മോദി ജനങ്ങളുമായി പങ്കുവച്ചത്.

പി.വി ചിന്ന തമ്പി എന്ന ചായക്കടക്കാരനും. പി.കെ. മുരളീധരന്‍ എന്ന സ്‌കൂള്‍ അദ്ധ്യാപകനും ചേര്‍ന്നാണ് ഈ വായനശാല നടത്തുന്നതെന്നും ഏറെ കഷ്ടപ്പെട്ടാണ് ഈ സ്ഥാപനം ഇവര്‍ മുന്‍പോട്ട് കൊണ്ടുപോകുന്നതെന്നും മോദി പറയുന്നു. ഇവര്‍ പുസ്തകകെട്ടുകള്‍ ചുമലില്‍ ചുമന്ന് വായനശാലയിലേക്ക് എത്തിച്ച ഒരു കാലം ഉണ്ടായിരുന്നുവെന്നും ഏറെ നാള്‍ കഴിഞ്ഞ് ഇപ്പോള്‍ ഇവിടെയുള്ള ആദിവാസി കുട്ടികളെ ഈ വായനശാല പുതിയ പാതയിലേക്ക് നയിച്ചുവെന്നും മോദി ‘മന്‍ കി ബാത്തി’ലൂടെ പറഞ്ഞു.

രാജ്യത്തെ വരള്‍ച്ചയെക്കുറിച്ച്‌ ഉത്കണ്ഠ പ്രകടിപ്പിച്ച പ്രധാനമന്ത്രി വരള്‍ച്ച പ്രതിരോധിക്കാന്‍ ജലശേഖരണത്തിനുള്ള മാർഗങ്ങൾ തേടണമെന്നും ജനങ്ങളോട് പറഞ്ഞു. ശുചിത്വ മിഷന്‍ പോലെ ജല സംരക്ഷണവും ആരംഭിക്കേണ്ടതിന്‍റെ ആവശ്യകത പ്രതിമാസ റേഡിയോ പരിപാടിയില്‍ അദ്ദേഹം വിവരിച്ചു. മഴവെള്ള സംരക്ഷണത്തിനായി വിവിധ മേഖലകളില്‍ വ്യത്യസ്തമായ രീതികള്‍ അവലംബിക്കേണ്ടിവരും. പക്ഷേ ലക്ഷ്യം ഒന്നാണ്, ഓരോ തുള്ളി ജലവും സംരക്ഷിക്കുക.

ജല സംരക്ഷണത്തിന്‍റെ പാരമ്പര്യ രീതികള്‍ പങ്കുവെക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. #JanShakti4JalShakti എന്ന ഹാഷ്ടാഗില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചേര്‍ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പിനിടെ നടത്തിയ കേദര്‍നാഥ് യാത്രയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കേദര്‍നാഥ് യാത്ര വ്യക്തിപരമായി ലഭിച്ച അവസരമായിരുന്നെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും മോദി വ്യക്തമാക്കി. രണ്ടാമതും അധികാരമേറ്റ ശേഷമുള്ള ആദ്യ മന്‍ കി ബാത്ത് പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്.

admin

Recent Posts

കണ്ണൂർ വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് ! എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരൻ സുഹൈൽ അറസ്റ്റിൽ ! നേരത്തെ പിടിയിലായ സുറാബി ഖാത്തൂനെ സ്വർണ്ണം കടത്താൻ ചുമതലപ്പെടുത്തിയത് സുഹൈലെന്ന് കണ്ടെത്തൽ

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ…

6 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് ! എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്ക്കരിക്കുമെന്ന് കോൺഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഏഴാമത്തെയും ഘട്ട പോളിംഗ് നാളെ നടക്കാനിരിക്കെ, പോളിംഗ് കഴിഞ്ഞതിന് ശേഷം പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ഫലങ്ങൾ ബഹിഷ്‌കരിക്കുമെന്ന്…

8 hours ago

ഉറക്കം മൂന്നുമണിക്കൂർ തറയിൽ കിടന്ന് ദ്രവഭക്ഷണം മാത്രം സമാനതകളില്ലാതെ ഒരു ഭരണാധികാരി ! |MODI|

പാർട്ടി നേതാക്കളെ കാണാതെ ! പാർട്ടി കൊടി പോലും ഫ്രെയിമിൽ വരാതെ പ്രധാനമന്ത്രിയുടെ ഓഫീസ് ജാഗ്രത കാട്ടിയത് എന്തിന് ?…

8 hours ago

എക്സിറ്റ് പോൾ ഫലങ്ങളുടെ രാഷ്ട്രീയം | പൊതു തെരഞ്ഞെടുപ്പ് 24 |EDIT OR REAL|

ഏഴു ഘട്ടങ്ങളായി നീണ്ട പൊതു തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ശനിയാഴ്ച പൂർത്തിയാകും. എക്സിറ്റ് പോൾ ഫലങ്ങളും നാളെ പുറത്തുവരും. ഇതിൻറെ രാഷ്ട്രീയ…

8 hours ago

ആലപ്പുഴയിൽ പോലീസുകാരൻ ഹോട്ടൽ അടിച്ചുതകർത്തു ; ആക്രമണം ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ച് മകന് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച്

ആലപ്പുഴ വലിയ ചുടുകാവിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് പോലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്തു. ഇന്ന് വൈകുന്നേരം 6.30-നായിരുന്നു ആക്രമണം. ചങ്ങനാശ്ശേരി പോലീസ്…

8 hours ago

നാനൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെ ബിജെപി |MODI|

തങ്ങൾ ജയിക്കുമോ എന്നല്ല , ബിജെപി നാന്നൂറ് സീറ്റ് നേടുമോ എന്ന ആശങ്കയിൽ ഇൻഡി മുന്നണി ! |BJP| #bjp…

9 hours ago