India

ഓസ്ട്രേലിയയിലെ ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ കർശനനടപടി സ്വീകരിക്കും;നരേന്ദ്രമോദിക്ക് ഉറപ്പ് നൽകി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്

സിഡ്നി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഓസ്ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ക്ഷേത്രങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ ഇത്തരത്തിൽ ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് നരേന്ദ്രമോദിക്ക് ഉറപ്പ് നൽകി. ഓസ്ട്രേലിയയിലെ ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ചും വിഘടനവാദികളുടെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ആന്റണി അല്ബാനീസും പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരത്തെതന്നെ ചർച്ചകൾ നടത്തിയിരുന്നു.

അതേസമയം ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പും ദീപാവലി ആഘോഷങ്ങളും കാണാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിനേയും ഓസ്‌ട്രേലിയൻ ആരാധകരേയും നരേന്ദ്രമോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു.സിഡ്‌നിയിൽ നടന്ന ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി അൽബാനീസുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം “ടി20 മോഡിലേക്ക്” പ്രവേശിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Anandhu Ajitha

Recent Posts

ബിഎംസി തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ഉദ്ധവ് പക്ഷത്തിന് വൻ തിരിച്ചടി!! മുൻ മേയർ ശുഭ റൗൾ ബിജെപിയിൽ

മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…

38 minutes ago

തേസ്പൂർ വിമാനത്താവളം അടിയന്തരമായി വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം I TEZPUR AIR BASE

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…

57 minutes ago

സമുദ്രസുരക്ഷയിൽ വിപ്ലവം!! ഭാരതത്തിന്റെ ആദ്യ തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പൽ ‘സമുദ്ര പ്രതാപ്’ കമ്മീഷൻ ചെയ്തു

പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…

2 hours ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ! 7 പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…

2 hours ago

ഭീകരർ നിയമവിരുദ്ധമായി സിം കാർഡുകൾ സംഘടിപ്പിച്ചെന്ന് കണ്ടെത്തൽ I DELHI BLAST CASE

ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…

2 hours ago

വെനസ്വേലയിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം I CRISIS IN VENEZUELA

വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…

3 hours ago