മുസാഫര്‍നഗര്‍: മുത്തലാഖ് നിരോധനത്തിലും സൗജന്യ പാചകവാതക കണക്ഷനുമടക്കം ജനക്ഷേമ കാര്യങ്ങള്‍ നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ ഒരു കൂട്ടം മുസ്ലിം സ്ത്രീകളുടെ വക സമ്മാനം ഒരുങ്ങുന്നു.
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ നരേന്ദ്ര മോദിക്കായി സമര്‍പ്പിക്കാന്‍ ഒരു ക്ഷേത്രം പണിയുകയാണ് മുസ്ലിം സ്ത്രീകള്‍. മുസ്ലീം സ്ത്രീകള്‍ക്ക് വേണ്ടിയാണു പ്രധാനമന്ത്രി വളരെയധികം കാര്യങ്ങള്‍ ചെയ്തിട്ടുള്ളതെന്നു സംഘത്തെ നയിക്കുന്ന റൂബി ഗസ്‌നി പറഞ്ഞു.മുത്തലാഖ് നിരോധിച്ചുകൊണ്ട് ഞങ്ങളുടെ ജീവിതത്തില്‍ ഒരു വലിയ മാറ്റമാണ് മോദിസര്‍ക്കാര്‍ വരുത്തിയത്. പാവപ്പെട്ട സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും അദ്ദേഹം തന്ന. വീട്ടമ്മയായ ഒരാള്‍ക്ക് ഇതില്‍ കൂടുതല്‍ പ്രയോജനമുള്ള കാര്യമുണ്ടോ.
ലോകമെമ്പാടും മോദിയെ അനുമോദിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ സ്വന്തം ദേശത്ത് അതിലേറെ ബഹുമാനം അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. ക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് അറിയിച്ച് വ്യാഴാഴ്ച ജില്ലാ മജിസ്ട്രേറ്റിന് മെമ്മോറാണ്ടം മുസ്ലിം സ്ത്രീകള്‍ കൈമാറി. കെട്ടിട നിര്‍മ്മാണത്തിന് സ്ത്രീകള്‍ സ്വന്തം സമ്പാദ്യത്തില്‍ നിന്നാണ് ധനസഹായം നല്‍കുന്നത്. മുസ്ലീം സ്ത്രീകള്‍ പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ നയങ്ങളേയും പൂര്‍ണമായും പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹത്തെ മുസ്ലീം വിരുദ്ധരെന്ന് മുദ്രകുത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും മുസ്ലിം സ്ത്രീ കൂട്ടായ്മ പറഞ്ഞു.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…