Featured

തെലങ്കാന പിടിച്ചെടുക്കാനൊരുങ്ങി ബിജെപി

തെലങ്കാനയെ വീണ്ടും പിടിച്ചെടുക്കാനൊരുങ്ങി ബിജെപി. 18 വര്‍ഷത്തിന് ശേഷം ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കെ. ചന്ദ്രശേഖരറാവുവിന്‍റെ സാമ്രാജ്യമായ തെലുങ്കാനയില്‍ നടക്കുകയാണ്. ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച തെലുങ്കാനയില്‍ എത്തിയ പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങ് ബഹിഷ്കരിച്ചിരിക്കുകയാണ് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു. മുഖ്യമന്ത്രി എന്ന നിലയില്‍ പ്രധാനമന്ത്രി സംസ്ഥാനത്തെത്തുമ്പോള്‍ കീഴ്വഴക്കം എന്ന നിലയില്‍ എതിരേല്‍ക്കേണ്ടതാണ്. ഇതോടെ ബിജെപിയുമായി ഒരു തുറന്നയുദ്ധത്തിന് താന്‍ ഒരുങ്ങുകയാണെന്ന് ചന്ദ്രശേഖരറാവു പരോക്ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ബിജെപിയും ഈ സമ്മേളനം തെലുങ്കാനയില്‍ സംഘടിപ്പിക്കുന്നത് കെ. ചന്ദ്രശേഖരറാവുവിനെതിരെ പരസ്യമായ വെല്ലുവിളി ഉയര്‍ത്താന്‍ തന്നെയാണ്.കെസിആറിനും തെലുങ്കാന രാഷ്ട്രസമിതിയ്ക്കും ബിജെപി ഈ സമ്മേളനത്തിലൂടെ ഒരു താക്കീത് നല്‍കാനൊരുങ്ങുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കെസിആറിനെ അട്ടിമറിയ്ക്കുമെന്ന ശക്തമായ താക്കീത്.

ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി. നദ്ദ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, 19 സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍, മറ്റ് സീനിയര്‍ ബിജെപി നേതാക്കള്‍ എന്നിവര്‍ രണ്ട് ദിവസത്തെ ദേശീയ സമ്മേളനത്തില്‍ സംബന്ധിക്കും. ഹൈദരാബാദ് നഗരം ഒന്നടങ്കം കാവിയില്‍ മുങ്ങിയിരിക്കുകയാണ്. എവിടെ നോക്കിയാവും ബിജെപി കൊടിയും ബാനറുകളും കാണാം. കേന്ദ്രസര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന പോസ്റ്ററുകളും കാണാം. മുതിര്‍ന്ന ബിജെപി നേതാക്കളുടെ കൂറ്റന്‍ കട്ടൗട്ടുകളും നഗരത്തില്‍ ഇടം പിടിച്ചിരിക്കുന്നു.

 

B4 Admin

Recent Posts

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

14 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

15 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

16 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

23 hours ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

24 hours ago

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

1 day ago