modii
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. നരേന്ദ്രമോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. പ്രധാനമന്ത്രിയുടെ അക്കൗണ്ടില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ ബിറ്റ് കോയിന്‍ ഇന്ത്യ നിയമവിധേയമാക്കിയെന്ന് ട്വീറ്റ് ചെയ്തു. ഇന്ത്യ ഔദ്യോഗികമായി ബിറ്റ്‌കോയിന്‍ നിയമപരമായ ടെന്‍ഡറായി സ്വീകരിച്ചു. സര്‍ക്കാര്‍ ഔദ്യോഗികമായി 500 ബിറ്റ്‌കോയിന്‍ വാങ്ങി. രാജ്യത്തെ എല്ലാവര്‍ക്കും വിതരണം ചെയ്യുന്നു- എന്നായിരുന്നു ട്വീറ്റ്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം ട്വിറ്ററിനെ അറിയിച്ചു. തുടര്‍ന്ന് ട്വിറ്റര്‍ പ്രശ്‌നം പരിഹരിക്കുകയും അക്കൗണ്ട് പുനസ്ഥാപിക്കുകയും ചെയ്തു. ക്രിപ്‌റ്റോകറന്‍സിയെ പ്രോല്‍സാഹിപ്പിക്കുന്ന ഈ ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്. ഒരു മണിക്കൂര്‍ നേരത്തെയ്ക്കാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത്. ‘പ്രധാനമന്ത്രിയുടെ @narendramodi എന്ന ട്വിറ്റര്‍ അക്കൗണ്ട് വളരെ ചുരുങ്ങിയ സമയത്തേക്ക് ഹാക്ക് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അക്കൗണ്ട് സുരക്ഷിതമാണ്. ഈ സമയത്ത് വന്ന ട്വീറ്റുകള്‍ അവഗണിക്കണം- പ്രധാനമന്ത്രിയുടെ ഓഫിസ് അഭ്യര്‍ഥിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസും അന്വേഷണം നടത്തും.
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…