ഭോപ്പാൽ: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷപാർട്ടികളുടെ വിശാലമുന്നണിയുണ്ടാക്കാനുള്ള ശ്രമങ്ങളെ കണക്കിന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭോപ്പാലിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പരസ്പരം അധിക്ഷേപിച്ചവര്‍ ഇപ്പോള്‍ സാഷ്ടാംഗപ്രണാമം ചെയ്യുന്നു, തലകുനിക്കുന്നു. 2024ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ തന്നെ കൊണ്ടുവരാന്‍ പൊതുജനം തീരുമാനിച്ചിട്ടുണ്ടെന്ന് അവരുടെ പരിഭ്രാന്തിയില്‍ നിന്ന് വ്യക്തമാണ്’. ബിജെപി അധികാരത്തില്‍ തുടരുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭ്രാന്ത് പിടിച്ച പോലെ ഓടി നടക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അധികാരം പിടിക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്ന് മോദി കൂട്ടിച്ചേർത്തു.
പട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ സമ്മേളനത്തില്‍ പങ്കെടുത്ത പാര്‍ട്ടികളൊക്കെ വലിയ അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരാണ്. ഹെലികോപ്റ്റര്‍ മുതല്‍ മുങ്ങികപ്പല്‍ വരെ കോണ്‍ഗ്രസ് അഴിമതി നടത്താത്ത മേഖലകളില്ല. ആര്‍ജെഡിയെ നോക്കൂ, ആയിരക്കണക്കിന് കോടികളുടെ അഴിമതി ആരോപണങ്ങളാണ് അവര്‍ നേരിടുന്നത്. അഴിമതി കേസുകളിൽ വിധിപറഞ്ഞ് കോടതികള്‍ക്ക് പോലും മടുത്തു. ഒന്നിന് പുറകെ ഒന്നായി ശിക്ഷാവിധികൾ പ്രസ്താവിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടില്‍ ഡിഎംകെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ 23000 കോടിയുടെ അഴിമതി ആരോപണമാണ് ഉള്ളത്. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ ഈ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും. 70000 കോടിയുടെ അഴിമതി ആരോപണമാണ് എന്‍സിപിക്കെതിരെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷപ്പാർട്ടികളുടെ അഴിമതിക്കഥകൾ പാർട്ടികളുടെ പേരെടുത്ത് പറഞ്ഞാണ് പ്രധാനമന്ത്രി വിമർശിച്ചതെന്നത് ശ്രദ്ധേയമാണ്. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ ഈ വർഷം അവസാനം നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. പ്രതിപക്ഷ ഐക്യമെന്ന പേരിൽ ഒരുമിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെല്ലാം സ്വന്തം അജണ്ടകളുണ്ടെന്നും അത് രാജ്യത്തിൻറെ വികസനത്തിന് അനുയോജ്യമായതല്ലെന്ന വ്യക്തമായ നയം മുന്നോട്ട് വയ്ക്കുകയാണ് പ്രധാനമന്ത്രി.
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…