Kerala

വ്യാജ വാർത്ത വിശ്വസിച്ച് അനുശോചന പോസ്റ്റ് ; ഖേദപ്രകടനവുമായി അജു വർഗീസ്; ടി.എസ്. രാജുവിനെ ഫോണിൽ വിളിച്ച് ക്ഷമ ചോദിച്ചു

സിനിമാ–സീരിയൽ-നാടക നടൻ ടി.എസ്. രാജുവിനെക്കുറിച്ചുള്ള വ്യാജ വാർത്ത പങ്കുവച്ചതിൽ ഖേദ പ്രകടനവുമായി അജു വർഗീസ്. തീർത്തും തെറ്റായൊരു വാർത്ത പങ്കുവച്ചതിൽ ടി.എസ്. രാജു സാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും വ്യക്തിപരമായി മാപ്പ് പറയുന്നുവെന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ അജു വർഗീസ് പറഞ്ഞു. സമൂഹ മാദ്ധ്യമത്തിലൂടെ പ്രചരിച്ച ഒരു വാർത്ത കണ്ട് വിശ്വസിച്ചതാണ് തനിക്കു പറ്റിയ അബദ്ധമെന്നും അജു വ്യക്തമാക്കി. ഇന്നു രാവിലെ മുതലാണ് ടി.എസ്. രാജു അന്തരിച്ചുവെന്ന തരത്തിൽ പ്രചരിച്ചത്. ഇത് വിശ്വസിച്ച് അജു വർഗീസ് ഉൾപ്പടെയുള്ള താരങ്ങൾ അനുശോചനക്കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു. ആത്മ’ അസോസിയേഷൻ വൈസ് പ്രസിഡന്റും നടൻ കിഷോർ സത്യ ആണ് ടി.എസ്.രവി മരിച്ചെന്ന വാർത്ത വ്യാജമാണെന്ന് ആദ്യമായി സ്ഥിരീകരിച്ചത്. റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ രവിയെ കിഷോർ സത്യ ഫോണിൽ ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തു.

സമൂഹ മാദ്ധ്യമത്തിലെ കുറിപ്പിന് പുറമെ ടി.എസ്. രാജുവിനെ നേരില്‍ വിളിച്ച് തനിക്ക് പറ്റിയ തെറ്റില്‍ അജു വര്‍ഗീസ് ഖേദം പ്രകടിപ്പിച്ചു. ‘‘എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്, ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങള്‍ വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ്. വേദനിച്ചപ്പോൾ പെട്ടന്ന് എഴുതി ഇട്ടതാണ്. അത് ഇങ്ങനെ ആയി തീരുമെന്ന് വിചാരിച്ചില്ല. സാറിന് ഒന്നും സംഭവിക്കാത്തതിൽ ഏറെ സന്തോഷമുണ്ട്. വലിയ അബദ്ധമാണ് ഞാന്‍ കാണിച്ചത്. എന്നാല്‍ കൂടി ഒരുപാട് മാപ്പ്. സാറിനെക്കുറിച്ച് വിശദമായൊരു അനുശോചനക്കുറിപ്പ് ഫെയ്സ്ബുക്കിൽ കണ്ടതുകൊണ്ടാണ് വിശ്വസിച്ചുപോയത്. ദ് ഷോ മസ്റ്റ് ഗോ ഓൺ എന്ന സാറിന്റെ ലൈൻ ജീവിതത്തിൽ പിന്തുടരുന്ന ആളാണ്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അത് കാണുന്നത്. ഇന്നെനിക്ക് 38 വയസ്സായി. ആ വാർത്ത കണ്ട് പെട്ടന്നു വന്ന വിഷമത്തിൽ എഴുതിപ്പോയി. അങ്ങയുടെ കാലിൽ തൊട്ട് ക്ഷമ ചോദിക്കുന്നു. ഇനിയും ഇത്തരം വാർത്തകൾ ആവർത്തിക്കും. സോഷ്യൽമീഡിയയെ നമ്മൾ ഒരുപാട് വിശ്വസിക്കുന്നു, അത് സ്വാധീനിക്കുന്നുമുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ അതിൽ നോക്കി, ഏതെങ്കിലും വാർത്ത കാണുമ്പോൾ പെട്ടന്നു തന്നെ നമ്മൾ വിശ്വസിച്ചുപോകുന്നു. ഇവിടെ എനിക്ക് സംഭവിച്ചത്, അദ്ദേഹത്തെക്കുറിച്ചുള്ള ആധികാരികമായ അനുശോചന വാർത്ത വായിച്ചു. അങ്ങനെ ഒരു അബദ്ധം കാണിച്ചു. വലിയൊരു തെറ്റാണ് ചെയ്തത്’’.- അജു വര്‍ഗീസ് പറഞ്ഞു .

അതെ സമയം അജുവിനോട് യാതൊരു പരിഭവുമില്ലാതെയാണ് ടി.എസ്. രാജു അജുവിനോട് മറുപടി പറഞ്ഞത് .

‘‘എല്ലാവരും സത്യാവസ്ഥ അറിയാന്‍ എന്റെ വീട്ടിലെത്തി ബുദ്ധിമുട്ടിയതില്‍ മാത്രമേ വിഷമമുള്ളൂ. എനിക്ക് ഈ മേഖലയില്‍ ശത്രുക്കളില്ല. അജുവിന്റെ പോസ്റ്റ് ആണ് പലരും എനിക്ക് അയച്ചുതന്നത്. ഞാന്‍ അജുവിനെ നേരിട്ട് കണ്ടിട്ടില്ല. എനിക്ക് താങ്കളോട് യാതൊരു വിരോധവുമില്ല. അതെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട. വിളിച്ച് സംസാരിച്ചതിൽ ഒരുപാട് സന്തോഷം.’’ ടി.എസ് രാജു അജുവിനോട് മറുപടിയായി പറഞ്ഞു.

Anandhu Ajitha

Recent Posts

ചരിത്രത്തിലാദ്യം !! സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം മാത്രം ധരിക്കണമെന്ന് നിയമമുണ്ടായിരുന്ന സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…

37 mins ago

പ്രധാനമന്ത്രിയെയും കുമാരസ്വാമിയേയും അപകീർത്തിപ്പെടുത്താൻ ഡികെ ശിവകുമാർ 100 കോടി വാഗ്ദാനം ചെയ്തു!അഡ്വാൻസായി 5 കോടി ;വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ദേവരാജ ഗൗഡ

കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ​ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…

53 mins ago

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

59 mins ago

കോടതിയിലും കള്ളന്മാരുടെ വിളയാട്ടം! വയനാട് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം; പൂട്ട് പൊളിച്ച് പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നു

വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…

1 hour ago

കുഞ്ഞു ബാലന്റെ മോദിയോടുള്ള സ്നേഹം കണ്ടോ ?

നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...

2 hours ago

സതീഷ് കൊടകരയുടെ വിജ്ഞാന ദായകമായ പ്രഭാഷണം ! അർജ്ജുനനും യുവ സമൂഹവും

അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH

2 hours ago