India

ഹെലികോപ്റ്റർ മുതൽ മുങ്ങിക്കപ്പലിൽ വരെ അഴിമതി നടത്തിയവർ ഇന്ന് ബിജെപിയെ ഭയന്ന് ഒന്നാകുന്നു; ജാമ്യത്തിൽ നടക്കുന്നവരും,ആരോപണം നേരിടുന്നവരും പട്നയിൽ ജയിൽ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു; പ്രതിപക്ഷ ഐക്യത്തെ കണക്കിന് പരിഹസിച്ച് പ്രധാനമന്ത്രി

ഭോപ്പാൽ: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷപാർട്ടികളുടെ വിശാലമുന്നണിയുണ്ടാക്കാനുള്ള ശ്രമങ്ങളെ കണക്കിന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭോപ്പാലിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പരസ്പരം അധിക്ഷേപിച്ചവര്‍ ഇപ്പോള്‍ സാഷ്ടാംഗപ്രണാമം ചെയ്യുന്നു, തലകുനിക്കുന്നു. 2024ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ തന്നെ കൊണ്ടുവരാന്‍ പൊതുജനം തീരുമാനിച്ചിട്ടുണ്ടെന്ന് അവരുടെ പരിഭ്രാന്തിയില്‍ നിന്ന് വ്യക്തമാണ്’. ബിജെപി അധികാരത്തില്‍ തുടരുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭ്രാന്ത് പിടിച്ച പോലെ ഓടി നടക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അധികാരം പിടിക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്ന് മോദി കൂട്ടിച്ചേർത്തു.

പട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ സമ്മേളനത്തില്‍ പങ്കെടുത്ത പാര്‍ട്ടികളൊക്കെ വലിയ അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരാണ്. ഹെലികോപ്റ്റര്‍ മുതല്‍ മുങ്ങികപ്പല്‍ വരെ കോണ്‍ഗ്രസ് അഴിമതി നടത്താത്ത മേഖലകളില്ല. ആര്‍ജെഡിയെ നോക്കൂ, ആയിരക്കണക്കിന് കോടികളുടെ അഴിമതി ആരോപണങ്ങളാണ് അവര്‍ നേരിടുന്നത്. അഴിമതി കേസുകളിൽ വിധിപറഞ്ഞ് കോടതികള്‍ക്ക് പോലും മടുത്തു. ഒന്നിന് പുറകെ ഒന്നായി ശിക്ഷാവിധികൾ പ്രസ്താവിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടില്‍ ഡിഎംകെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ 23000 കോടിയുടെ അഴിമതി ആരോപണമാണ് ഉള്ളത്. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ ഈ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും. 70000 കോടിയുടെ അഴിമതി ആരോപണമാണ് എന്‍സിപിക്കെതിരെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷപ്പാർട്ടികളുടെ അഴിമതിക്കഥകൾ പാർട്ടികളുടെ പേരെടുത്ത് പറഞ്ഞാണ് പ്രധാനമന്ത്രി വിമർശിച്ചതെന്നത് ശ്രദ്ധേയമാണ്. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ ഈ വർഷം അവസാനം നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. പ്രതിപക്ഷ ഐക്യമെന്ന പേരിൽ ഒരുമിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെല്ലാം സ്വന്തം അജണ്ടകളുണ്ടെന്നും അത് രാജ്യത്തിൻറെ വികസനത്തിന് അനുയോജ്യമായതല്ലെന്ന വ്യക്തമായ നയം മുന്നോട്ട് വയ്ക്കുകയാണ് പ്രധാനമന്ത്രി.

Kumar Samyogee

Recent Posts

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

1 hour ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

2 hours ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

2 hours ago

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

2 hours ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

3 hours ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

3 hours ago