തിരുവനന്തപുരം: മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ പതിവ് പോലെ ധ്യാനമിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ അദ്ദേഹം ഇതിനായി തെരെഞ്ഞെടുത്തിരിക്കുന്നത് കന്യാകുമാരി ജില്ലയിലെ വിവേകാനന്ദ പാറയാണ്. ഈ മാസം മുപ്പത്തിനാണ് ജൂൺ ഒന്നിന് നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുക. മുപ്പതിന് വൈകുന്നേരം തന്നെ അദ്ദേഹം കന്യാകുമാരിയിലേക്ക് തിരിക്കും. തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗ്ഗം കന്യാകുമാരിയിലേക്ക് പോകും. മെയ് മുപ്പത് വൈകുന്നേരത്തോടെ കന്യാകുമാരിയിൽ എത്തുന്ന അദ്ദേഹം ജൂൺ ഒന്ന് ഉച്ചവരെ അവിടെ ധ്യാനമിരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കന്യാകുമാരി ജില്ലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചപ്പോഴും അദ്ദേഹം ധ്യാനത്തിന് പോയിരുന്നു. അന്ന് അദ്ദേഹം കേദാർനാഥ് ക്ഷേത്രത്തിലെ ഒരു ഗുഹയാണ് ധ്യാനത്തിന് തെരഞ്ഞെടുത്തത്. 2019 ൽ ബിജെപിയ്ക്ക് 303 സീറ്റുകൾ നേടാൻ കഴിഞ്ഞിരുന്നു. ഇത്തവണ 370 ലധികം സീറ്റുകൾ ബിജെപിക്ക് നേടാൻ സാധിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഉത്തരേന്ത്യയിലെ കോട്ടകൾ നിലനിർത്തി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ സീറ്റുകൾ നേടുക എന്നതായിരുന്നു പാർട്ടിയുടെ പ്രചാരണ തന്ത്രം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരുന്നു ഈ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖം.
രാജ്യത്തുടനീളം പ്രചാരണത്തിനായി നിരന്തരം മോദി യാത്രചെയ്തു. നൂറുകണക്കിന് റാലികളിൽ പങ്കെടുത്ത് അദ്ദേഹം നേരിട്ട് ജനങ്ങളോട് സംവദിച്ചു. പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങൾ പച്ചക്കള്ളമെന്ന് സ്ഥാപിക്കാൻ മോദിയുടെ റാലികൾക്കായി എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കോൺഗ്രസ് പ്രകടനപത്രികയിലെ അപകടകരമായ പ്രീണന വാഗ്‌ദാനങ്ങൾ ജനമദ്ധ്യത്തിൽ ചർച്ചയ്ക്ക് വയ്ക്കാൻ മോദിക്ക് സാധിച്ചതായി രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. പ്രചാരണത്തിലുടനീളം ദക്ഷിണേന്ത്യയ്ക്ക് പ്രത്യേകിച്ചും തമിഴ്‌നാടിന് അദ്ദേഹം നൽകിയ പ്രാധാന്യം ഏറെ ചർച്ചയായിരുന്നു. ധ്യാനത്തിനായി കന്യാകുമാരിയിലെത്താൻ എടുത്ത തീരുമാനത്തിലൂടെ തെരഞ്ഞെടുപ്പിന് ശേഷവും മോദി തമിഴ്‌നാട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിന്റെ സൂചനയാണ് നൽകുന്നത്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…