ലണ്ടൻ: ഗ്രൂമിങ് ഗ്യാങ്ങുകളെ കുറിച്ച് രാജ്യവ്യാപകമായ അന്വേഷണത്തിന് ഉത്തരവിട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്‌റ്റാമെർ. രാജ്യത്താകമാനം നീതിക്കായി ജനങ്ങൾ നടത്തിയ പ്രക്ഷോഭങ്ങളെ തുടർന്നാണ് തീരുമാനം. ഗ്രൂമിങ് ഗ്യാങ്ങുകൾ പ്രതിയായ കേസുകളിൽ ഇതുവരെ അധികാരികൾ സ്വീകരിച്ച നടപടികളും ഇത്തരം കേസുകൾ അന്വേഷിക്കുന്നതിൽ സംവിധാനങ്ങളുടെ പിഴവും അന്വേഷിക്കും. നിയമം നടപ്പിലാക്കുന്നതിലും കുട്ടികളുടെ സംരക്ഷണത്തിലും സംഭവിച്ച വീഴ്ചകളെ കുറിച്ചും അന്വേഷണം നടത്തും.
പെൺകുട്ടികളെ സ്നേഹം നടിച്ച് വലയിലാക്കുകയും അവരെ വിവിധ തരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയരാക്കുകയുമാണ് ഗ്രൂമിങ് ഗ്യാങ്ങുകൾ എന്നറിയപ്പെടുന്ന ചെറുപ്പക്കാർ ചെയ്യുക. ലവ് ജിഹാദിന് സമാനമായ പ്രവർത്തനങ്ങളാണ് അവർ നടത്തുന്നത്. ഒറ്റപ്പെട്ടതും ആരോരുമില്ലാത്തവരുമായ പെൺകുട്ടികളെയാണ് അവർ കൂടുതലായും ഇരയാക്കുന്നത്. കുടിയേറ്റക്കാരായ മുസ്ലിം ചെറുപ്പക്കാരാണ് ഇതിന് പിന്നിൽ. വലയിലായ പെൺകുട്ടികളെ നിർബന്ധിതമായി മതപരിവർത്തനം നടത്തുകയും മത നിയമങ്ങൾക്ക് അടിമകളാക്കുകയും ചെയ്‌താണ് പലതരത്തിലുള്ള പീഡനങ്ങൾക്ക് ഇരയാക്കുന്നത്.
ഗ്രൂമിങ് ഗ്യാങ്ങുകളുടെ അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികളും അവരുടെ രക്ഷകർത്താക്കളും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരികയാണെന്ന റിപ്പോർട്ടുകളും സർക്കാരിന് മുന്നിലുണ്ട്. ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനും അവർക്ക് പിന്തുണ നൽകുന്നതിനും ഉദ്യോഗസ്ഥർ നേരത്തെയുള്ള കേസുകൾ വീണ്ടും പരിശോധിച്ച് സംവിധാനങ്ങളിൽ വേണ്ട മാറ്റങ്ങൾ വരുത്തും.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…