തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്‌ടിച്ച സ്വർണ്ണക്കടത്ത് കേസ് വഴിത്തിരിവിൽ . കേസിൻ്റെ അന്വേഷണ പുരോഗതി പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നു. ഇതേത്തുടർന്ന് കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര കുട്ടനേഷണ അഞ്ജാൻസിയായ സിബിഐയും രംഗത്തുവന്നു. സിബിഐയുടെ ഉദ്യോഗസ്ഥന്മാർ ഇന്നുരാവിലെ കൊച്ചിയിലെ സെൻട്രൽ എക്സൈസ് ആസ്ഥാനത്തെത്തി കസ്റ്റംസ് ഉദ്യോഗസ്ഥന്മാരുമായി കേസിൻ്റെ നിർണായക വിവരങ്ങൾ ചർച്ച ചെയ്തു.
വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്ര ഏജൻസികൾ കേസ് അന്വേഷണത്തിൽ നേരിട്ട് ഇടപെടുമെന്നും ഒരു പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിക്കുമെന്നും സൂചനയുണ്ട്. ഉന്നത രാഷ്ട്രീയ വ്യവസായ, ഉദ്യോഗസ്ഥ ബന്ധങ്ങളുള്ള ഈ കേസ് കസ്റ്റംസ് മാത്രമന്വേഷിച്ചാൽ പോരാ എന്ന തീരുമാനത്തിലാണ് കേന്ദ്രസർക്കാർ . പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ ഇന്നലെ രാത്രി വൈകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയത്.
ഐബി, റോ, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര അഞ്ജാൻസികൾ സ്വർണ്ണ കള്ളക്കടത്തിന് പിടിയിലായ ശരത്തിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അന്വേഷണത്തിൽ നേരിട്ട് ഇതുവരെ ഇടപെട്ടിരുന്നില്ല. ഈ സ്ഥിതിയാണ് ഇപ്പോൾ മാറുന്നത്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…