CI-jaisanil
പോക്സോ കേസിലെ പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ സി.ഐക്കെതിരെ കേസ്. നിലവിൽ മറ്റൊരു കേസിൽ സസ്‌പെൻഷനിൽ തുടരുന്ന അയിരൂർ എസ്എച്ചഒ ആയിരുന്ന ജയ്‌സനിലിനെതിരെയാണ് കേസ്.
കസ്റ്റഡിയിലെടുത്ത പോക്‌സോ കേസിലെ പ്രതിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പീഡന വിവരും പുറത്തറിയാതിരിക്കാൻ പ്രതിരോധത്തിൻ്റെ ഭാഗമായി മൂന്നു ദിവസത്തിനുള്ളിൽതന്നെ പോക്‌സോ കേസിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. .ഈ വിവരം പ്രതി ബന്ധുക്കളോട് അറിയിച്ചതോടെ സംഭവം പുറത്തു വന്നു.പ്രതിയുടെ ബന്ധുക്കളുടെ പരാതിയിന്മേലാണ് റൂറൽ പോലീസ് അന്വേഷണം തുടങ്ങിയത്. അതേസമയം, പോക്‌സോ കേസ് ഒതുക്കി തീർക്കാൻ 1,35,000 രൂപ സിഐ ജയ്‌സൽ കൈക്കൂലി വാങ്ങിയെന്നും പരാതിയിൽ പറയുന്നുണ്ട്. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചു. കോടതി തിങ്കളാഴ്ച പ്രതിക്ക് ജാമ്യം അനുവദിച്ചു. പ്രകൃതി വിരുദ്ധ പീഡന പരാതിയിൽ ഇന്നലെ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കൈക്കൂലി നൽകാത്തതിൽ വ്യാജ കേസെടുത്തതിനായിരുന്നു ഇയാളെ മുൻപ് സസ്‌പെൻഡ് ചെയ്തത്.
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…