തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്ന കപ്പലണ്ടി മിഠായിയിൽ വിഷാംശം. ‘ഭക്ഷ്യ ഭദ്രതാ അലവൻസ്’ പ്രകാരം വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകളിൽ ഉൾപ്പെട്ട മിഠായിയിലാണ് പൂപ്പലിൽ നിന്നുണ്ടാകുന്ന വിഷാംശം കണ്ടെത്തിയത് .
തിരുവനന്തപുരത്തെ സർക്കാർ അനലറ്റിക് ലാബിൽ പരിശോധിച്ച സാംപിളിലാണ് അഫ്ലോടോക്സീൻ ബിവൺ എന്ന വിഷാംശം അനുവദനീയമായ അളവിൽ മിഠായിയിൽ കൂടുതലുണ്ടെന്നു കണ്ടെത്തിയത് .
റിപ്പോർട്ടിൽ ഇത് കഴിക്കാൻ സുരക്ഷിതമല്ലെന്ന് പറയുന്നു. മാത്രമല്ല ബാച്ചും നമ്പറും മറ്റും പായ്‌ക്കറ്റിൽ രേഖപ്പെടുത്തിയിട്ടുമില്ല. അതുകൊണ്ട് തന്നെ ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനവും നടന്നതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം സപ്ലൈകോ ആയിരുന്നു 30 ലക്ഷം കുട്ടികൾക്കുള്ള കിറ്റ് വിതരണം നടത്തിയത്.
2020-21 അദ്ധ്യായനവർഷം പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് 200 ദിവസത്തേക്കും, അപ്പർ പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് 220 ദിവസത്തേക്കുമുള്ള ഭക്ഷ്യ ഭദ്രതാ അലവൻസ് സപ്ലൈകോയുടെ സഹകരണത്തോടെയാണ് കിറ്റ് വിതരണം ചെയ്യുന്നത്.
ഒരു പായ്‌ക്കറ്റ് കപ്പലണ്ടി മിഠായിയുടെ വില 15.70 രൂപയാണ്. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിരുന്നു കിറ്റ് വിതരണം .
ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽപ്പെടുന്ന പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 29,52,919 വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഭക്ഷ്യ ഭദ്രതാ അലവൻസ് പദ്ധതി ആരംഭിച്ചത് . .
പ്രീപ്രൈമറി,പ്രൈമറി വിഭാഗം കുട്ടികൾക്ക് രണ്ട് കിലോ, ആറു കിലോ വീതം ഭക്ഷ്യധാന്യവും 497 രൂപയ്‌ക്കുള്ള ഭക്ഷ്യസാധനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റുകളുമാണ് വിതരണം ചെയ്യുന്നത്. കൂടാതെ അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് പത്തു കിലോ അരിയും 782.25 രൂപയ്‌ക്കുള്ള ഭക്ഷണസാധനങ്ങളുമുള്ള കിറ്റുകളുമാണ് വിതരണം ചെയ്യുന്നത് .
ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. അവാമി ലീഗ് ആഹ്വാനം ചെയ്ത…
ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ബിജാപൂർ ജില്ലയിൽ ഭൂമിക്കടിയിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ സ്വർണവും പണവും സുരക്ഷാസേന പിടിച്ചെടുത്തു.…
കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്കിന്റെ നേതൃത്വത്തിൽ ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ താലൂക്ക് പ്രസിഡന്റ്…
ത്രിപുരയിലെ യു.എൻ.സി നഗർ അതിർത്തി മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഒരു ബംഗ്ലാദേശ് പൗരനെയും നാല് ഇന്ത്യൻ ഇടനിലക്കാരെയും സുരക്ഷാസേന…
അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…
ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…