Police and party workers clashed! After the appearance of Imran Khan, there was a huge conflict in the Islamabad court
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കോടതിയിൽ ഹാജരായതിന് പിന്നാലെ
പോലീസും പാർട്ടി പ്രവർത്തകരും തമ്മിൽ വൻ സംഘര്‍ഷം.ഇസ്ലാമാബാദ് കോടതി പരിസരത്തായിരുന്നു
സംഘർഷം അരങ്ങേറിയത്. ഇമ്രാന്റെ ലാഹോറിലെ വസതിയിലേക്ക് ഇരച്ചുകയറിയ പോലീസ് പിടിഐ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി.
ഇമ്രാൻ ഖാന്റെ ബുള്ളറ്റ് പ്രൂഫ് വാഹനം കോടതി സമുച്ചയത്തിലേയ്ക്ക് എത്തും മുൻപ് തന്നെ പാർട്ടി പ്രവർത്തകരും പോലീസും ഏറ്റുമുട്ടാൻ തുടങ്ങിയിരുന്നു. കണ്ണീർവാതക ഷെല്ലുകളും കല്ലേറും ഉണ്ടായി. കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചത് ഇമ്രാൻറെ പാർട്ടി പ്രവർത്തകരെന്ന് പോലീസും അല്ലെന്ന് ഇമ്രാൻ അനുകൂലികളും പറയുന്നു. സംഘർഷാവസ്ഥ തുടർന്നതോടെ പുറത്ത് നിന്ന് ഹാജർരേഖപ്പെടുത്താൻ ഇമ്രാന് കോടതി അനുമതി നൽകി. കോടതി പരിസരത്തുനിന്ന് തത്സമയ സംപ്രേഷണം നടത്തുന്നതിനും ചാനലുകൾക്ക് വിലക്കേർപ്പെടുത്തി. കോടതി പരിസരത്ത് നാലായിരത്തിൽ അധികം സായുധ കമാൻഡോകളെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ ആശുപത്രികൾക്കും അതീവ ജാഗ്രതാ നിർദേശമുണ്ട്.
ഇമ്രാൻ ഇസ്ലാമാബാദിലേയ്ക്ക് പുറപ്പെട്ടതിന് പിന്നാലെ ലാഹോറിലെ വസതിയിലേയ്ക്ക് പോലീസ് ഇരച്ചു കയറി. പോലീസിനെ തടയാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് നേരിട്ടു. സംഘർഷത്തിൽ 61 പിടിഐ പ്രവർത്തകർ അറസ്റ്റിലായി. ഇമ്രാൻ ഖാന്റെ വസതിയിൽ നിന്ന് പതിനാറു യന്ത്രത്തോക്കുകളും ബോംബുകളും മറ്റും കണ്ടെത്തി എന്ന് പാക് ആഭ്യന്തര മന്ത്രി റാണാ സനാവുള്ള അവകാശപ്പെട്ടു. ഇപ്പോൾ നടക്കുന്നത് തന്നെ തുറുങ്കിലടച്ച്, നവാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കാനുള്ള ലണ്ടൻ ഗൂഢാലോചനയാണ് എന്നായിരുന്നു ഇമ്രാൻഖാന്റെ ആരോപണം.
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…