kerala police
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് അകപ്പെടുന്ന സ്ത്രീകൾക്ക് ജാഗ്രത സന്ദേശവുമായി കേരള പോലീസ്. സ്ത്രീകൾ സുരക്ഷിത സ്ഥാനത്ത് എത്താന്‍ പോലിസിന്റെ സഹായത്തിനായി വിളിക്കാമെന്ന രീതിയില്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശവും ഫോണ്‍ നമ്പറും വ്യാജമാണെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. വാട്‌സ് ആപ്പും മറ്റും വഴി പ്രചരിക്കുന്ന വ്യാജ സന്ദേശം നിരവധി ആൾക്കാരിലേക്ക് എത്തിപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഫേസ്ബുക്ക് പോസ്റ്റുവഴി മുന്നറിയിപ്പുമായി പോലിസ് രംഗത്തെത്തിയത്.
രാത്രികാലങ്ങളിൽ ഒറ്റയ്ക്കകപ്പെട്ടു പോവുന്ന സ്ത്രീകൾക്ക് വീട്ടിൽ പോവാൻ വാഹനമില്ലാത്ത സാഹചര്യങ്ങളിൽ രാത്രി 10 നും പുലര്‍ച്ച 6 മണിക്കും ഇടയില്‍, പോലിസ് ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ 1091 &7837018555 ല്‍ വിളിച്ച് വാഹനത്തിന് ആവശ്യപ്പെടാമെന്നും പോലീസ് പറയുന്നു. കൂടാതെ ഇവ 24×7 സമയവും പ്രവര്‍ത്തിക്കുന്നതാണ്. കണ്‍ട്രോള്‍ റൂം വാഹനങ്ങളോ, pcr/she വാഹനങ്ങളോ അവരെ സുരക്ഷിതമായ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമാണ്. സ്ത്രീകള്‍ക്ക് തന്നിരിക്കുന്ന നമ്പറിലേക്ക് മിസ്സ് കാള്‍ നല്‍കുകയോ ബ്ലാങ്ക് മസ്സേജ് നല്‍കുകയോ ചെയ്യാം. ഇത് വഴി പോലിസിന് നിങ്ങളുടെ ലൊക്കേഷന്‍ കണ്ടു പിടിക്കാന്‍ ഉപകരിക്കും. ഈ വിവരം നിങ്ങള്‍ക്ക് അറിയാവുന്ന സ്ത്രീകള്‍ക്കല്ലാം കൈമാറുക. എന്നിങ്ങനെയാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാജ സന്ദേശം പ്രചരിക്കുന്നത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…