അഞ്ചൽ: നൈറ്റ് പട്രോളിങ്ങിനിടെ പൊലീസ് സംഘത്തിന് നേരെ ആക്രമണം. നാൽവർ സംഘം നടത്തിയ ആക്രമണത്തിൽ എസ്.ഐക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ പുഞ്ചിരിമുക്ക് ഷിജു ഭവനിൽ ഷൈജു (41), ഏരൂർ ഭാരതീപുരം തൈപ്പറമ്പിൽ വീട്ടിൽ ജെറിൻ ജോൺസൺ (23), എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഇതിനു പിന്നാലെ ഇവരോടൊപ്പമുണ്ടായിരുന്ന ഏരൂർ കരിമ്പിൻകോണത്ത് വിപിൻ (42), പത്തടി വേങ്ങവിള വീട്ടിൽ നൗഫൽ (40) എന്നിവർ ഒളിവിലാണ്. പത്തടി ഭാഗത്ത് വർക്ക്ഷോപ് കേന്ദ്രീകരിച്ച് മദ്യപാനവും അക്രമവും നടക്കുന്നതായി നാട്ടുകാർ ഏരൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്.ഐ നിസാറുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയപ്പോഴാണ് സ്ഥലത്ത് മദ്യപിച്ച് കൊണ്ടിരുന്ന നാൽവർസംഘം ആക്രമിച്ചത്. തുടർന്ന് ബൈക്കിന്റെ സൈലൻസർ കൊണ്ട് പൊലീസുകാരെ അടിക്കുകയും എസ്.ഐയെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു.
ഉടൻ തന്നെ ഏരൂർ സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസെത്തിയാണ് അക്രമികളെ പിടികൂടിയത്. ഇതിനിടെ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. കൈക്ക് കുത്തേറ്റ എസ്.ഐ നിസാറുദ്ദീനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി ഏരൂർ എസ്.ഐ ശരലാൽ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള…
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…