തിരുവനന്തപുരം: രാജ്യത്ത് നാളെ മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് പൊതു അവധിയും ദേശീയ പണിമുടക്കും ഒരുമിച്ച് വന്നതിനെത്തുടർന്നാണ് നാല് ദിവസം തുടർച്ചയായി ബാങ്കുകൾ പണിമുടക്കാൻ കാരണം. മാർച്ച് 26,27,28,29 തിയതികളിലാണ് ബാങ്ക് അവധി.
മാർച്ച് 26, 27 തിയതികളിൽ പൊതു അവധിയാണ് (ശനിയും, ഞായറും). തൊട്ടടുത്ത ദിവസങ്ങളായി മാർച്ച് 28, 29 തിയതികളിൽ ദേശീയ പണിമുടക്കും.
അതേസമയം ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. പൊതുമേഖലാ ബാങ്ക്, സ്വകാര്യ, കോപറേറ്റീവ് ബാങ്കുകളേയും പണിമുടക്ക് ബാധിക്കും.
എന്നാൽ ന്യൂ ജനറേഷൻ ബാങ്കുകളെ പണിമുടക്ക് ബാധിച്ചേക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. നാല് ദിവസത്തെ തുടർച്ചയായ അടച്ചിടലിന് ശേഷം മാർച്ച് 30, 31 തിയതികളിൽ ബാങ്ക് വീണ്ടും തുറക്കുമെങ്കിലും ഏപ്രിൽ 1നും ബാങ്ക് അവധിയായിരിക്കും.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…