തിരുവനന്തപുരം : സംസ്ഥാന പൊലീസ് സേന കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്നതിനിടെ, ഇന്ധനം കടമായി നൽകാൻ തയ്യാറുള്ള പമ്പുടമകളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്തുനിന്ന് യൂണിറ്റ് മേധാവികൾക്ക് കത്ത് നൽകി.ഒന്നരക്കോടിയോളം രൂപ കുടിശ്ശിക വന്നതിനാലാണ് പൊലീസിനുള്ള ഇന്ധന വിതരണം അടുത്തിടെ ഇന്ധന കമ്പനി നിർത്തിവച്ചത്. ഇന്ധന വിതരണത്തിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കുന്നു.
യൂണിറ്റിലെ ഉപയോഗ യോഗ്യമായ വാഹനങ്ങളുടെ എണ്ണം, വാഹനങ്ങളുടെ ഒരു മാസത്തെ ശരാശരി ഇന്ധന ഉപയോഗം, അതിന് ആവശ്യമായ തുക എന്നിവ നൽകാനും കത്തിൽ ആവശ്യമുന്നയിക്കുന്നു. ഡീസലാണോ പെട്രോളാണോ എന്നത് വേർതിരിച്ച് വ്യക്തമാക്കണം. വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനു വേണ്ടിവരുന്ന ഇന്ധന അഡ്വാൻസ് തുകയുംപേരൂർക്കട എസ്എപി ക്യാംപിലെ പമ്പിലെത്തി ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളുടെ എണ്ണവും വ്യക്തമാക്കണം. തലസ്ഥാനത്തെ പൊലീസ് പമ്പ് നിലനിർത്തുന്നതിന്റെ ആവശ്യകതയും അതിലുള്ള അഭിപ്രായവും രേഖപ്പെടുത്തണം.ഇൻഡെന്റ് നൽകി സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കുന്നതിലുള്ള സാധ്യതയും ആരാഞ്ഞിട്ടുണ്ട്. ഇന്ധനം കടമായി തരാൻ തയാറുള്ള പമ്പുടമകളുമായി കരാറിൽ ഏർപ്പെടുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനും ആവശ്യമായ സമയം, ഇന്ധന ബില്ലുകൾ സമർപ്പിക്കുന്നതിന് യൂണിറ്റിൽ പ്രവർത്തിക്കുന്ന അംഗങ്ങളുടെ എണ്ണം, ബിൽ സമർപ്പിക്കുന്നതിന് അധികമായി പൊലീസുകാരെ ആവശ്യമുണ്ടെങ്കില്‍ അത് എന്നിവ അറിയിക്കാനും യൂണിറ്റ് മേധാവികൾക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…