തിരുവനന്തപുരം : പോലീസുകാരുടെ തപാല്‍ വോട്ടു വിഷയം അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ബെഹ്റ ഇടക്കാല റിപ്പോര്‍ട്ടും കൈമാറിയിട്ടുണ്ട്.
വിഷയത്തില്‍ കമ്മീഷന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. തപാല്‍ വോട്ടില്‍ ക്രമക്കേട് നടത്തിയതിനെ കുറിച്ച് ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. തപാല് ബാലറ്റിനായി അപേക്ഷിച്ചിട്ടും ലഭിച്ചിട്ടില്ലെന്ന് പോലീസുകാരില്‍ ചിലര്‍ ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അസോസിയേഷന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തി ബാലറ്റ് കൈവശപ്പെടുത്തിയിട്ടില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്.
അതേസമയം തപാല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നതായി പോലീസുകാരില്‍ പലരും പുറത്തു പറയാന്‍ മടിക്കുകയാണ്. സ്ഥലം മാറ്റ ഭീഷണിയാണ് ഇതിന് കാരണമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വോട്ടെണ്ണുന്ന അന്ന് രാവിലെ വരെ വോട്ട് രേറഖപ്പെടുത്തിയ തപാല്‍ ബാലറ്റുകള്‍ സ്വീകരിക്കുമെന്നതിനാല്‍ അതിനുശേഷം മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ കണ്ടെത്താന്‍ സാധിക്കൂവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…