Thursday, September 24, 2026

പോലീസുകാരുടെ തപാല്‍ വോട്ട്: കൂടുതല്‍ സമയം വേണമെന്ന് ഡിജിപി

തിരുവനന്തപുരം : പോലീസുകാരുടെ തപാല്‍ വോട്ടു വിഷയം അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ബെഹ്റ ഇടക്കാല റിപ്പോര്‍ട്ടും കൈമാറിയിട്ടുണ്ട്.

വിഷയത്തില്‍ കമ്മീഷന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. തപാല്‍ വോട്ടില്‍ ക്രമക്കേട് നടത്തിയതിനെ കുറിച്ച് ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. തപാല് ബാലറ്റിനായി അപേക്ഷിച്ചിട്ടും ലഭിച്ചിട്ടില്ലെന്ന് പോലീസുകാരില്‍ ചിലര്‍ ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അസോസിയേഷന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തി ബാലറ്റ് കൈവശപ്പെടുത്തിയിട്ടില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്.

അതേസമയം തപാല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നതായി പോലീസുകാരില്‍ പലരും പുറത്തു പറയാന്‍ മടിക്കുകയാണ്. സ്ഥലം മാറ്റ ഭീഷണിയാണ് ഇതിന് കാരണമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വോട്ടെണ്ണുന്ന അന്ന് രാവിലെ വരെ വോട്ട് രേറഖപ്പെടുത്തിയ തപാല്‍ ബാലറ്റുകള്‍ സ്വീകരിക്കുമെന്നതിനാല്‍ അതിനുശേഷം മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ കണ്ടെത്താന്‍ സാധിക്കൂവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

Related Articles

Latest Articles