ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു. യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 21 -ാം വാർഡിൽ കരിയിൽ വീട്ടിൽ വിനു (വിമൽ ചെറിയാൻ-22) ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. വിമൽ പെൺകുട്ടിയെ ബൈക്കിൽ കയറ്റി വീട്ടിൽ എത്തിച്ചാണ് പീഡനം നടത്തിയത്. പെൺകുട്ടി പീഡനത്തിനിരയായ വിവരം സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ, കാട്ടുർ മങ്കടക്കാട് ജംഗ്ഷന് അടുത്തുള്ള വീട്ടിൽ നിന്നും ഒളിവിൽ പോയ പ്രതിയെ കലവുരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
യുവാവിനെതിരെ നേരത്തെയും പൊലീസിൽ പരാതിയുണ്ട്. മൂന്ന് വർഷത്തിന് മുൻപ് പാതിരപ്പള്ളി സ്വദേശിയായ യുവതിയെ വിളിച്ച് കുടെ താമസിപ്പിച്ച് 5 മാസത്തിന് ശേഷം ആ ബന്ധം ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് വിനുവിനെതിരെ പൊലീസിൽ പരാതി നല്‍കിയിരുന്നു. അതേസമയം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…
തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജുവിന് കനത്ത തിരിച്ചടി. മാനദണ്ഡമനുസരിച്ച് എംഎൽഎ സ്ഥാനത്ത് നിന്ന് ആൻ്റണി…