വിയ്യൂർ ജയിൽ
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിന് മുകളിലും തൃശൂർ നഗരത്തിലും കഴിഞ്ഞദിവസം പുലർച്ചെ താഴ്ന്നുപറന്ന നിലയിൽ കണ്ട അജ്ഞാതവസ്തു ഡ്രോൺ അല്ലെന്നും വിമാനമാണെന്നും സ്ഥിരീകരിച്ച് പോലീസ്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ലാൻഡിംഗിനായി വളരെ താഴ്ന്നുപറന്ന വിമാനമാണിതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ കഴിഞ്ഞ രണ്ടുദിവസമായി ജയിൽ പരിസരത്തും നഗരത്തിലും നിലനിന്നിരുന്ന ആശങ്കകൾക്കും ദുരൂഹതകൾക്കുമാണ് അറുതിയായിരിക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് വിയ്യൂർ ജയിലിന് മുകളിൽ വലിയൊരു ഡ്രോണിന് സമാനമായ രീതിയിൽ പ്രകാശത്തോടുകൂടിയ വസ്തു ആദ്യമായി സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് പുലർച്ചെ മൂന്ന് മണിക്ക് ശേഷവും ഇത് വീണ്ടും ജയിലിന് മുകളിലൂടെ കടന്നുപോയതോടെ കനത്ത ജാഗ്രത പ്രഖ്യാപിക്കുകയും വിയ്യൂർ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിരീക്ഷണം ശക്തമാക്കി. വിയ്യൂർ ജയിൽ പരിസരത്തിന് പുറമെ തൃശൂർ നഗരപ്രദേശങ്ങളിലും ഈ വസ്തു വളരെ താഴ്ന്നുപറന്നതായി കണ്ടെത്തിയിരുന്നു. വിവിഐപി തടവുകാർ ഉൾപ്പെടെയുള്ള അതീവ സുരക്ഷാ ജയിലിന് മുകളിൽ ഡ്രോൺ ദൃശ്യങ്ങൾ പതിവായ പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ് പോലീസ് ഈ വിഷയത്തെ സമീപിച്ചത്.
തുടർന്ന് തൃശൂർ സിറ്റി പോലീസ് കമ്മിഷണർ നകുൽ ആർ. ദേശ്മുഖിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത് വിമാനമാണെന്ന് സ്ഥിരീകരിച്ചത്. തലേദിവസം രാത്രിയും സമാനമായ പാതയിലൂടെ വിമാനം കടന്നുപോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമോ വിമാനത്താവളത്തിലെ എയർ ട്രാഫിക് നിയന്ത്രണങ്ങളോ കാരണമാകാം വിമാനങ്ങൾ സാധാരണ പാതയിൽ നിന്നും മാറി തൃശൂരിന് മുകളിലൂടെ ഇത്രയും താഴ്ന്നുപറന്നതെന്നാണ് വിലയിരുത്തൽ. എങ്കിലും ജയിലിന്റെയും നഗരത്തിന്റെയും സുരക്ഷ മുൻനിർത്തി വ്യോമയാന അധികൃതരുമായി ബന്ധപ്പെട്ട് ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം തുടരുമെന്ന് സിറ്റി പോലീസ് കമ്മിഷണർ വ്യക്തമാക്കി.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…