പി സി ജോർജ്
ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി പി സി ജോർജ്. തനിക്ക് പറയാനുള്ളത് കഴിഞ്ഞ ആറു ആറു വർഷങ്ങളായി പറയുന്നുണ്ടെന്നും എന്നാൽ അന്നൊക്കെ തന്നെ വർഗ്ഗീയവാദിയാക്കാൻ പലരും മത്സരിച്ചുവെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാം ശക്തി പ്രാപിച്ചുവെന്നും കേരളത്തിൽ.അവരെ എതിർക്കാൻ ബിജെപിയല്ലാതെ ഒരു രാഷ്ട്രീയ ശക്തിയും ഇന്ന് കേരളത്തിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി സി ജോർജ് പങ്കുവച്ച കുറിപ്പ് വായിക്കാം !
ഹിജാബ് വിഷയത്തിൽ പ്രതികരിക്കുന്നില്ലേ അറിഞ്ഞില്ലേ എന്ന് പലരും വിളിച്ചു ചോദിച്ചു.
എനിക്ക് പറയാനുള്ളത് ഞാൻ കഴിഞ്ഞ ആറു ആറു വര്ഷങ്ങളായി പറയുന്നുണ്ട്.
അന്നൊക്കെ എല്ലാവരും എന്നെ വർഗ്ഗീയവാദിയാക്കാൻ മത്സരിച്ചു.
എതിർ ശബ്ദമുയർത്തിയ എന്നെ പൂഞ്ഞാറിൽ പരാജയപ്പെടുത്താനുള്ള പൊളിറ്റിക്കൽ ഇസ്ലാമിന്റെ കെണിയിൽ പലരും വീണു.
എന്റെ പരാജയം അവരുടെ വിജയമായിരുന്നു. പിന്നീട് കഴിഞ്ഞ അഞ്ച് വർഷങ്ങൾ കേരളം ഇത് വരെ കാണാത്ത രീതിയിൽ ഉള്ള കടന്നു കയറ്റം സമസ്ത മേഖലയിലും നമ്മൾ കണ്ടു. ഇപ്പോഴും കാണുന്നു.
ഇനിയും കൂടുതൽ കൂടുതൽ കാണാം.
ഇത്രയധികം പൊളിറ്റിക്കൽ ഇസ്ലാം ശക്തി പ്രാപിച്ചു
കേരളത്തിൽ.
അവരെ എതിർക്കാൻ
ബി ജെ പി യല്ലാതെ ഒരു രാഷ്ട്രീയ ശക്തിയും ഇന്ന് കേരളത്തിൽ ഇല്ല.
ആവർത്തിച്ചു പറയുന്നു കേരളത്തിൽ ഉള്ളത് വൺ സൈഡ് മതേതരത്വം മാത്രമാണ്.
ഇന്നും എന്നെ തെറി വിളിക്കുന്ന മതേതര ഹൈന്ദവനും ക്രൈസ്തവനും ഒരു നാൾ ഞാൻ പറഞ്ഞത് സത്യമായിരുന്നു എന്ന് ബോധ്യപ്പെടും.
കാലം ബോധ്യപ്പെടുത്തും.
പി സി ജോർജ്
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ യൂണിഫോമിന്റെ ഭാഗമല്ലാത്തതിനാൽ ഹിജാബ് അനുവദിക്കാത്ത സംഭവത്തിൽ സ്‌കൂൾ അധികൃതരെ പഴിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി രംഗത്ത് വന്നത് ഏറെ വിവാദമായിരുന്നു. നേരത്തെ സ്‌കൂളിന്റെ നിയമാവലിക്ക് അനുസൃതമായി സ്കൂളിലെത്താൻ തയ്യാറാണെന്ന് കുട്ടിയുടെ പിതാവ് സമ്മതിച്ചിരുന്നു .പിന്നാലെയായിരുന്നു സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് കനത്ത വീഴ്ചയുണ്ടെയെന്ന തരത്തിൽ വി ശിവൻകുട്ടിയുടെ പ്രതികരണം. പിന്നാലെ വി ശിവൻകുട്ടിയെ തളളിയും യൂണിഫോമിൽ വിട്ടുവീഴ്ച്ചയില്ലെന്ന് വ്യക്തമാക്കിയും എറണാകുളം പള്ളുരുത്തിയിലെ സെൻ്റ് റീത്താസ് പബ്ലിക് സ്കൂൾ അധികൃതരും രംഗത്തുവന്നു.
ഹിജാബിൻ്റെ പേരിൽ വിദ്യാർഥിയെ പുറത്താക്കിയിട്ടില്ലെന്നും എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് സത്യവിരുദ്ധമാണെന്നും സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ നിർദേശത്തിനെതിരെ സ്‌കൂൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. വിവാദം കനത്തതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മയപ്പെടുത്തിയിട്ടുണ്ട്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…