എറണാകുളം : രാത്രി കാലങ്ങളിൽ നടിമാരുടെ വാതിലിൽ മുട്ടിയത് രാഷ്ട്രീയക്കാരാണെന്ന് നടൻ ബാല. തനിക്ക് അനുഭവമുണ്ടെന്നും തന്റെ ജീവിതം തകർത്തത് സിനിമാക്കാർ ആണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നും ബാല തുറന്നടിച്ചു.
രാത്രി കാലങ്ങളിൽ നടിമാരുടെ വാതിലിൽ മുട്ടിയത് സിനിമാക്കാരല്ല, രാഷ്ട്രീയക്കാർ ആണ്. ഹേമ കമ്മിററി റിപ്പോർട്ട് പുറത്തു വിടാതിരുന്നത് ശരിയായില്ല. എന്നാൽ, സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ലെന്നും ബാല പറയുന്നു. പക്ഷെ ഒരു നടൻ വിചാരിച്ചാൽ മറ്റൊരു നടനെയോ നടിയെയോ സിനിമയിൽ വേണ്ടെന്ന് വയ്ക്കാൻ സാധിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുക്കണമെന്നും പ്രതി പ്രധാനമന്ത്രിയാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും ബാല പ്രതികരിച്ചു.
സിനിമാക്കാരാണ് തന്റെ ജീവിതം തകർത്തത്. ലഹരി ഉപയോഗം എല്ലാ മേഖലയിലും ഉണ്ട്. ദേശീയ പുരസ്‌കാരം വാങ്ങുന്ന താരങ്ങൾ വരെ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. നാല് വർഷമായി താനൊരു കേസിന്റെ പിന്നാലെയാണെന്നും എന്നാൽ ഇതിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും ബാല വ്യക്തമാക്കി. അതേസമയം, ഹേമ കമ്മീഷൻ എന്നല്ല ഏത് കമ്മീഷൻ അന്വേഷണം നടത്തിയിട്ടും കാര്യമില്ല. ഒന്നും ഇവിടെ നടക്കാൻ പോകുന്നില്ലെന്ന് എല്ലാവർക്കും അറിയാം. ഇന്നത്തെ കാലത്ത് സ്ത്രീകൾ ധൈര്യത്തോടെ മുന്നോട്ട് വന്ന് അവരുടെ പരാതികൾ പറയുന്നുണ്ട്. അത് അഭിനന്ദനാർഹമാണെന്നും ബാല കൂട്ടിച്ചേർത്തു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…