തൊടുപുഴ:പ്രശസ്ത നാടക-ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു.86 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മറയൂരിൽ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.നാടക രംഗത്തിലൂടെയാണ് പൂജപ്പുര രവി സിനിമയിലേക്ക് എത്തുന്നത്.എസ്.എല്‍.പുരം സദാനന്ദന്റെ ‘ഒരാള്‍ കൂടി കള്ളനായി’ എന്ന നാടകത്തില്‍ ബീരാന്‍കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. അതിനു ശേഷം കലാനിലയം ഡ്രാമാ വിഷന്‍ എന്ന നാടക സംഘത്തിലും സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും പ്രവര്‍ത്തിച്ചു. കലയിലേക്ക് ഇറങ്ങിയതിനു ശേഷം അദ്ദേഹത്തെ പൂജപ്പുര രവി എന്നാണ് വിളിക്കുന്നത്.
വേലുത്തമ്പിദളവയായിരുന്നു ആദ്യ ചിത്രം. 2016ൽ റിലീസ് ചെയ്ത ഗപ്പിയിലാണ് അവസാനമായി അഭിനയിച്ചത്. ഹാസ്യ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനാവുന്നത്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വർഷങ്ങളോളമായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ആറ് മാസം മുൻപാണ് ജന്മനാടായ പൂജപ്പുര വിട്ട് അദ്ദേഹം മകളുടെ വീട്ടിലേക്ക് മാറിയത്.മൂന്നാര്‍ മറയൂരില്‍ മകള്‍ ലക്ഷ്മിയുടെ കുടുംബത്തിനൊപ്പമാണ് അദ്ദേഹം താമസിച്ചത്. പൂജപ്പുരയിലെ വീട്ടില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ഹരികുമാര്‍ കുടുംബത്തിനൊപ്പം ഇംഗ്ലണ്ടിലേക്കു പോകുന്നതിനിലാണ് ജനിച്ചു വളര്‍ന്ന നാടും വീടും വിട്ട് അദ്ദേഹം താമസം മാറിയത്.തിരുവനന്തപുരംജില്ലയിലെ പൂജപ്പുരയില്‍ മാധവന്‍ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായാണ് രവീന്ദ്രന്‍ നായര്‍ എന്ന പൂജപ്പുര രവി ജനിച്ചത്. ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, തിരുമല ഹയര്‍സെക്ക്ന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…