പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിൽ നിന്നുള്ള ദൃശ്യം
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് വ്യാപകമായി പൊതുമുതൽ നശിപ്പിച്ചതിൽ പ്രതികളുടെ സ്വത്ത് വിവരം ശേഖരിക്കുന്ന നടപടികൾ ആരംഭിച്ചു. ഹർത്താൽ ദിനത്തിലെ അക്രമങ്ങളിലുണ്ടായ നഷ്ടം പ്രതികളിൽ നിന്ന് ഈടാക്കുന്നതിന് വേണ്ടിയാണ് സ്വത്ത് വിവരം ശേഖരിക്കുന്നത്.
ഇതിന്റെ ഭാഗമായി കേസിൽ പ്രതികളായ 3785 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലുമെത്തി. പ്രതികളുടെ സ്വത്തുവിവരങ്ങൾ ജില്ലാ രജിസ്ട്രാർക്കു കൈമാറാനാണ് നിർദേശം.
ജില്ലാ രജിസ്ട്രാർ ഇത് രജിസ്ട്രേഷൻ ഐജിക്ക് കൈമാറും . ഓരോ പോലീസ് സ്റ്റേഷൻ പരിധികളിലും രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളുടെ പട്ടിക വെവ്വേറെയായി തഹസിൽദാർമാർക്കും കൈമാറിയിട്ടുണ്ട്. വില്ലേജ് ഓഫീസർമാരോട് അന്വേഷണം നടത്തി പ്രതികളുടെ സ്വത്തുവിവരത്തെ കുറിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. പ്രതികളുടെ സ്വത്തുവിവരം ലഭിച്ച ശേഷം ഉടനടി റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കും.
ഹർത്താൽ ദിനത്തിലെ അക്രമത്തിലുണ്ടായ 5.2 കോടി രൂപയുടെ നഷ്ടം ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികൾ വൈകുന്നതിൽ ഹൈക്കോടതി സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. ഇതിൽ കോടതിയിൽ മാപ്പ് പറഞ്ഞ സർക്കാർ റവന്യൂ റിക്കവറി നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് അറിയിക്കുകയും ചെയ്തു. നടപടികളിലെ പുരോഗതി കോടതിയെ ബോധിപ്പിക്കുന്നതിന് കേസ് 18 ന് വീണ്ടും പരിഗണിക്കും.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…