Tourists who came to Munnar were attacked and injured by auto drivers
മൂന്നാര്‍:മൂന്നാറിലെത്തിയ വിനോദ സഞ്ചാരികളെ ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ഓട്ടോയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.എറണാകുളം കളമശ്ശേരി സ്വദേശികളായ എട്ട് പേരടങ്ങുന്ന സംഘം പുതുവത്സരം ആഘോഷിക്കാന്‍ ഡിസംബര്‍ 31 നാണ് മൂന്നാറിലെത്തിയത്. മൂന്നാര്‍ ലക്ഷ്മിയില്‍ മുറിയെടുത്ത സംഘം രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ടു. ഈ സമയം മൂന്നാര്‍ – ലക്ഷ്മി റോഡില്‍ വച്ച് എതിരെ വന്ന ഓട്ടോയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഓട്ടോ ഡൈവര്‍മാര്‍ വിനോദ സഞ്ചാരികളുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ശേഷം പ്രശ്നം ഒത്തുതീര്‍പ്പാക്കി സംഘം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി.
ഇതിനിടെ സംഘം ചേര്‍ന്നെത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ വിനോദ സഞ്ചാരിളെ ആക്രമിക്കുകയും ഹോട്ടല്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ ആകാശ് ഒമാര്‍, മുഹമ്മദ്ദ്, എന്‍ ആര് റംഷാദ്, അഫ്രീദ്, ആരീഫ്, ബിലാല്‍, അന്ഹാബീസ്, എന്നിവര്‍ താലൂക്ക് ആശുപത്രിയിലും, ഹോട്ടല്‍ ജീവനക്കാരന് അതുല്‍ ബാബുവിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. .
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…