Popular front hartal; Two persons arrested for throwing stones at KSRTC bus
തൃശൂർ:പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ
രണ്ട് പേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.കയ്പമംഗലം കൂരിക്കുഴി സ്വദേശി പൊയിലിങ്ങൽ വീട്ടിൽ ഷെഫീർ (37), പനമ്പിക്കുന്ന് സ്വദേശി മുറിത്തറ വീട്ടിൽ ഷിനാജ് (39) എന്നിവരെയാണ് കയ്പമംഗലം എസ് ഐ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്.
ഹർത്താൽ ദിനത്തിൽ ചെന്ത്രാപ്പിന്നി അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്ത് വെച്ചാണ് ബസിന് നേരെ കല്ലെറിഞ്ഞത്. കല്ലേറിൽ ബസിൻ്റെ മുൻവശത്തെ ചില്ല് തകർന്നു. സംഭവത്തിന് ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നിരവധി സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.ഇരുവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. എസ് ഐ പാട്രിക്ക്, സീനിയർ സി പി ഒ വഹാബ്, സ്പെഷ്യൽ ബ്രാഞ്ച് സി പി ഒ ഫാറൂഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…