താവി നദി
ദില്ലി: താവി നദിയിലെ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഭാരതം. സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറിയതിന് ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് ഭാരതം പാകിസ്ഥാന് നൽകുന്നത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം അറിയിച്ചു. നദിയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും ഇത് പാകിസ്ഥാനിലെ പഞ്ചാബ്, സിയാൽകോട്ട് മേഖലകളിൽ കനത്ത നാശനഷ്ടങ്ങൾക്ക് ഇടയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയവുമായി വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് മുന്നറിയിപ്പ് നൽകാനുള്ള തീരുമാനമെടുത്തതെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഹിമാലയത്തിൽ നിന്ന് ഉത്ഭവിച്ച് ജമ്മു ഡിവിഷനിലൂടെ ഒഴുകി പാകിസ്ഥാനിലെ ചെനാബ് നദിയിൽ ചേരുന്ന പ്രധാനപ്പെട്ട പോഷകനദിയാണ് താവി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, പതിറ്റാണ്ടുകൾ പഴക്കമുള്ള സിന്ധു നദീജല കരാർ ഭാരതം മരവിപ്പിച്ചിരുന്നു. “വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല” എന്ന ശക്തമായ നിലപാടോടെയാണ് ഭാരതം ഈ തീരുമാനമെടുത്തത്. 1960-ൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവെച്ച ഈ കരാർ, സിന്ധു നദിയുടെയും അതിന്റെ പോഷകനദികളുടെയും ജലവിതരണം സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രധാന രേഖയായിരുന്നു.
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…