Kerala

സംസ്ഥാനത്ത് ഇനി വൈദ്യുതി പ്രതിസന്ധി പഴങ്കഥ. എന്‍ടിപിസിയുമായി ചരിത്ര കരാറിന് കേരളം, കായംകുളത്ത് വന്‍ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുമായി നടത്തിയ ഉന്നതതല ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ദില്ലിയില്‍ നടന്ന ഉന്നതതല ചര്‍ച്ചയില്‍ പുനരുപയോഗ ഊര്‍ജ സംഭരണം, അധിക വൈദ്യുതി ലഭ്യത, സാങ്കേതിക സഹകരണം എന്നിവയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടു.

കേരളത്തിന്റെ ഊര്‍ജ മേഖലയിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാകുന്നത് കായംകുളത്ത് സ്ഥാപിക്കുന്ന 2000 MWh ശേഷിയുള്ള കൂറ്റന്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റമാണ് (BESS). കെഎസ്ഇബി, എന്‍ടിപിസി, എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (NGEL) എന്നിവയുടെ സംയുക്ത സംരംഭമായിട്ടായിരിക്കും ഈ പദ്ധതി യാഥാര്‍ഥ്യമാക്കുക. ഇതുകൂടാതെ പോത്തന്‍കോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളില്‍ 80 MWh വീതം ശേഷിയുള്ള ‘ബെസ്’ പദ്ധതികള്‍ 2027 മാര്‍ച്ചോടെ പ്രവര്‍ത്തനസജ്ജമാകും.

അടിയന്തര വൈദ്യുതി ആവശ്യകത മുന്‍നിര്‍ത്തി മഹാരാഷ്ട്രയിലെ എന്‍ടിപിസി സിന്നര്‍ പദ്ധതിയില്‍ നിന്ന് 300 മെഗാവാട്ട് വരെ വൈദ്യുതി കേരളത്തിന് ലഭിക്കും. യൂണിറ്റിന് 5.18 രൂപ എന്ന മിതമായ നിരക്കിലാണ് ഈ വൈദ്യുതി ലഭ്യമാക്കുക. കായംകുളത്തുള്ള 27 മെഗാവാട്ട് സോളാര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും യോഗത്തില്‍ ധാരണയായി. സംസ്ഥാനത്തിന്റെ ഭാവി ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തിനായി പ്രത്യേക വൈദ്യുതി നിലയം സ്ഥാപിക്കുക എന്ന നിര്‍ദ്ദേശത്തോട് എന്‍ടിപിസി അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തെലങ്കാനയിലെ രാമഗുണ്ടം പവര്‍ പ്ലാന്റില്‍ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ ദീര്‍ഘകാല പവര്‍ പര്‍ച്ചേസ് കരാര്‍ (PPA) ഒപ്പുവെക്കും.

പദ്ധതികള്‍ക്ക് പുറമെ കെഎസ്ഇബിയുടെ പ്രവര്‍ത്തനമികവ് വര്‍ധിപ്പിക്കുന്നതിനായി മാനേജ്മെന്റ്, സാങ്കേതിക പ്രവര്‍ത്തനം, ആധുനിക പവര്‍ മാനേജ്മെന്റ് സംവിധാനങ്ങള്‍ എന്നിവയില്‍ എന്‍ടിപിസിയുടെ സാങ്കേതിക പിന്തുണയും ലഭ്യമാക്കും. രാത്രികാലങ്ങളിലെയും ഉയര്‍ന്ന ഉപഭോഗ സമയങ്ങളിലെയും (Peak Hours) പ്രതിസന്ധി പരിഹരിക്കാന്‍ ഈ തീരുമാനങ്ങള്‍ വഴിയൊരുക്കും.

Sooryasurendran

Recent Posts

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

19 hours ago

അയോധ്യ സന്ദർശനത്തിന് മുമ്പ് കർസേവകരുടെ മരണത്തിൽ മാപ്പുപറയണമെന്ന് അഖിലേഷിനോട് ബിജെപി: ഡിസംബർ 12 അല്ല, 6-ന് ക്ഷേത്രത്തിലെത്താൻ വെല്ലുവിളി

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…

19 hours ago

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…

22 hours ago

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

1 day ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

1 day ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

1 day ago