തേജസ് മാർക്ക് 1 A
ദില്ലി : ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് രണ്ട് തേജസ് മാർക്ക് 1എ യുദ്ധവിമാനങ്ങൾ ഉടൻ സേനയുടെ ഭാഗമാകും. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമാണം പൂർത്തിയാക്കിയ ഈ വിമാനങ്ങൾ അടുത്ത മാസത്തോടെ വ്യോമസേനയ്ക്ക് കൈമാറുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ 38 തേജസ് ജെറ്റുകളാണ് ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ളത്. ഇതിനുപുറമെ, 67,000 കോടി രൂപ ചെലവിൽ 97 തേജസ് മാർക്ക് 1എ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ കേന്ദ്രസർക്കാർ അടുത്തിടെ അനുമതി നൽകിയിരുന്നു. ഇത് വ്യോമസേനയുടെ പോരാട്ടശേഷി ഗണ്യമായി വർദ്ധിപ്പിക്കും.
വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, ആക്രമണ ദൗത്യങ്ങൾ എന്നിവ നിർവഹിക്കാൻ ശേഷിയുള്ള അത്യാധുനിക സിംഗിൾ എഞ്ചിൻ മൾട്ടി-റോൾ ഫൈറ്റർ ജെറ്റാണ് തേജസ് മാർക്ക് 1എ. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന ഈ വിമാനത്തിന്റെ വരവ് വ്യോമസേനയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. വിമാനത്തിന്റെ ഫയറിങ് പരീക്ഷണങ്ങൾ ഈ മാസം നടത്തുമെന്ന് എച്ച്എഎൽ അറിയിച്ചു. ബിയോണ്ട് വിഷ്വൽ റേഞ്ച് മിസൈലായ അസ്ത്രയുടെയും ഷോർട്ട് റേഞ്ച് മിസൈലായ എഎസ്ആർഎഎമ്മിന്റെയും ലേസർ ഗൈഡഡ് ബോംബിന്റെയും ഫയറിങ് പരീക്ഷണങ്ങൾ തേജസ് മാർക്ക് 1എ ഉപയോഗിച്ച് നടത്തും.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…