അധികാരം നിയന്ത്രിക്കാനല്ല, ജനങ്ങളെ പ്രാപ്തരാക്കാന്‍. ഭാരതം ജനാധിപത്യത്തിന്റെ മാതാവെന്ന് ബ്ലൂംബെര്‍ഗ് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം ‘ജനാധിപത്യത്തിന്റെ മാതാവാണെന്ന്’ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ അധികാരപ്രയോഗത്തില്‍ നിന്ന് ജനങ്ങളെ ശാക്തീകരിക്കുന്ന രീതിയിലേക്ക് മാറ്റം വേണമെന്ന് ആഹ്വാനം ചെയ്തു.
അധികാരം എങ്ങനെ വിനിയോഗിക്കുന്നു എന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മോദി, അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, അറിവിലേക്കുള്ള ലഭ്യത വ്യാപിപ്പിക്കുന്നതിനും, വ്യക്തികളെ വിജയത്തിലേക്ക് നയിക്കുന്നതിനും മുന്‍ഗണന നല്കുന്ന ഒരു രീതിയാണ് മുന്നോട്ടുവെച്ചത്.
‘നിയന്ത്രിക്കാനുള്ള അധികാരത്തിനപ്പുറം പ്രാപ്തരാക്കാനുള്ള അധികാരമുണ്ട്. വിജയിക്കാനുള്ള അധികാരത്തിനപ്പുറം മറ്റുള്ളവരെ വിജയത്തിലേക്ക് നയിക്കാനുള്ള അധികാരവുമുണ്ട്,’ മോദി പറഞ്ഞു.
സാങ്കേതിക പുരോഗതി തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലര്‍ക്ക് മാത്രമാണോ അതോ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുമോ എന്നതിനെക്കുറിച്ചും പ്രധാനമന്ത്രി ചോദ്യങ്ങള്‍ ഉന്നയിച്ചു.
‘സാങ്കേതികവിദ്യ ചുരുക്കം ചിലരെ മാത്രം മുന്നോട്ട് നയിക്കാന്‍ സഹായിക്കുമോ, അതോ കോടിക്കണക്കിന് ആളുകള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുമോ? അറിവ് എല്ലാവരുടെയും കഴിവുകളെ വര്‍ദ്ധിപ്പിക്കുമോ? ഇവിടെയാണ് പുതിയ ആശയങ്ങള്‍ ജനിക്കുന്നത്, ഈ ആശയം തന്നെയാണ് ശാക്തീകരിക്കാനുള്ള കരുത്ത്,’ – അദ്ദേഹം പറഞ്ഞു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…