PP Divya's role in ADM Naveen Babu's death is proved? Divya's personal mobile phone was checked by the investigation team.
കണ്ണൂർ: എ.ഡി.എം. കെ.നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘം കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ സ്വകാര്യ മൊബൈൽ ഫോൺ പരിശോധിച്ചു..എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ നടത്തിയ അഴിമതിയാരോപണത്തിനുശേഷം രാത്രി ഫോണിൽ ബന്ധപ്പെട്ടവരുടെയും നവീൻ ബാബുവിന്റെ ആത്മഹത്യക്കുശേഷം ദിവ്യ ഫോണിൽ ബന്ധപ്പെട്ടവരുടെയും കോൾലിസ്റ്റും പോലീസ് പരിശോധിച്ചു.
അതേസമയം നവീൻ ബാബുവിനെ അധിക്ഷേപിക്കുന്ന വീഡിയോ ദിവ്യ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ടോ? പങ്കുവച്ച ശേഷം ഒഴിവാക്കിയതാണോ, യാത്രയയപ്പിലെ സംഭവങ്ങൾ ചിത്രീകരിക്കാൻ മനഃപൂർവ്വം സ്വകാര്യ ചാനലിനെ വിളിച്ചുവരുത്തിയതാണോ തുടങ്ങിയവയും പൊലീസ് അന്വേഷിച്ചുവരികയാണ്. കൂടാതെ നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീതയുടെ മൊഴി അടുത്തദിവസം പോലീസ് രേഖപ്പെടുത്തും. നവീൻ ബാബുവിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്താൻ അന്വേഷണസംഘം ഈയാഴ്ച പത്തനംതിട്ടയിലേക്ക് പോകും. പ്രശാന്തനുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പോലീസ് ശേഖരിച്ചുവരികയാണ്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…