Cinema

ഒമിക്രോണ്‍: പ്രഭാസ് ചിത്രം രാധേശ്യാമിന്റെ തീയേറ്റർ റിലീസ് തിയ്യതിയിൽ മാറ്റം; പിന്നാലെ 400 കോടി ഓഫര്‍ ചെയ്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോം

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായി എത്തുന്ന രാധേ ശ്യാം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് ലഭിക്കുന്ന പിന്തുണ തന്നെ അതിന് ഉദാഹരമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

ഇപ്പോഴിതാ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവച്ച പ്രഭാസ് ചിത്രം രാധേശ്യാമിന് കോടികള്‍ വാഗ്ദാനം ചെയ്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോം. ചിത്രത്തിനായി 400 കോടി രൂപയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനുവരി 14ന് ആയിരുന്നു രാധേശ്യാം റിലീസ് ചെയ്യാനിരുന്നത്.

റിലീസ് നീട്ടാതിരിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമം നടത്തിയെന്നും എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു തീരുമാനം അനിവാര്യം ആയിരിക്കുകയാണ് എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. പൂജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രം രാധാകൃഷ്ണ കുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്.

ഷാഹിദ് കപൂര്‍ നായകനായ ബോളിവുഡ് ചിത്രം ജേഴ്‌സി, രാജമൗലിയുടെ ആര്‍ആര്‍ആര്‍, അക്ഷയ് കുമാര്‍ നായകനാവുന്ന പൃഥ്വിരാജ് എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളും റിലീസ് നീട്ടി.

ഇരുവരുടെ പ്രണയമാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. കൈനോട്ടക്കാരനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്ഡെ അവതരിപ്പിക്കുന്നത്.

യുവി ക്രിയേഷന്‍, ടി – സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

Meera Hari

Recent Posts

തെലങ്കാനയിലും കർണ്ണാടകയിലും ഏറ്റവും വലിയ കക്ഷിയാകും

കേരളത്തിലും തമിഴ്‌നാട്ടിലും വൻ മുന്നേറ്റം ! കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകൾ ഇങ്ങനെ

17 mins ago

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

42 mins ago

റെയ്‌സി കൊല്ലപ്പെട്ടതില്‍ ഇറാനില്‍ ആഘോഷം| എല്ലാവര്‍ക്കും ഹെലികോപ്റ്റര്‍ ദിനാശംസകള്‍ എന്ന് ട്വീറ്റ്

'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…

54 mins ago

അഞ്ചാംഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം! 60 ശതമാനത്തിലേറെ പോളിംഗ് പിന്നിട്ടത് മൂന്ന് മണ്ഡലങ്ങള്‍ മാത്രം;ഏറ്റവും കൂടുതല്‍ പോളിംഗ് ബാരാബങ്കി ലോക്‌സഭാ മണ്ഡലത്തില്‍

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…

1 hour ago

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

2 hours ago